വിഡിയോ സ്ക്രീൻഷോട്ട് 
India

മുളവടിയില്‍ കോര്‍ത്ത് മാലചാര്‍ത്തി വധുവും വരനും; വൈറലായി വിവാഹ വിഡിയോ 

വൈറലായ ഒരു പുതിയ വിഡിയോയിലാണ് സാമൂഹിക അകലം പാലിച്ച് വധുവും വരനും പരസ്പരം മാല ചാര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് കാലത്ത് വിവാഹം നടത്താന്‍ നൂതന രീതികളാണ് പലരും പരീക്ഷിക്കുന്നത്. മാച്ചിങ് മാസ്‌കുകള്‍ മുതല്‍ പിപിഇ കിറ്റ് ധരിച്ചുള്ള കല്യാണങ്ങള്‍ വരെ കോവിഡ് കാലത്തെ പതിവ് കാഴ്ചയായി മാറി. ഇപ്പോഴിതാ സാമൂഹിക അകലവും വധുവരന്മാര്‍ക്കിടയിലേക്ക് എത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പുതിയ വിഡിയോയിലാണ് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ച് വധുവും വരനും പരസ്പരം മാല ചാര്‍ത്തിയത്. 

മുളവടിയില്‍ കോര്‍ത്താണ് പൂമാലയും പൂച്ചെണ്ടും ഇരുവരും കൈമാറിയത്. കൊറോണ കാലത്തെ കല്യാണം വിജയിക്കാന്‍ ഇവന്റ് മാനേജര്‍മാര്‍ക്ക് ഏതറ്റം വരെയും പോകേണ്ടിവരും എന്ന് കുറിച്ചാണ് ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

രണ്ട് മുളവടികള്‍ ഉപയോഗിച്ച് വധു വരനെ പൂമാല അണിയിക്കുന്നതാണ് വിഡിയോയില്‍ ആദ്യം. പിന്നീട് വരനും ഇതേ രീതിയില്‍ മാല ചാര്‍ത്തുന്നു. ചിലര്‍ വിഡിയോയെ തമാശയായി കണ്ടെങ്കിലും സംഗതി വിഡ്ഢിത്തമാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇതിലും ഭേദം കല്യാണം മാറ്റിവയ്ക്കുന്നതല്ലേ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT