ബൈക്കിൽ പൂച്ചകളുമായി യുവാവിന്റെ യാത്ര, സ്‌ക്രീന്‍ഷോട്ട്‌ 
India

ഇത്രയ്ക്കും വേണോ!; തിരക്കുള്ള റോഡിൽ ബൈക്കിൽ പൂച്ചകളുമായി യുവാവിന്റെ യാത്ര, അമ്പരപ്പ്- വീഡിയോ 

നായകളും പൂച്ചകളുമൊക്കെ കാറുകളിലും മറ്റ് വാഹനങ്ങളിലും ഉടമകൾക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ച സാധാരണമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു​: നായകളും പൂച്ചകളുമൊക്കെ കാറുകളിലും മറ്റ് വാഹനങ്ങളിലും ഉടമകൾക്കൊപ്പം സഞ്ചരിക്കുന്ന കാഴ്ച സാധാരണമാണ്. എന്നാൽ ഇരുചക്രവാഹനങ്ങളിൽ ഇവ സഞ്ചരിക്കുന്നത് വളരെ അപൂർവമാണ്. രണ്ട് പൂച്ചകളുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.

അരുൺ ഗൗഡയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു പൂച്ച യുവാവിന്റെ ഷോൾഡറിൽ തൂക്കിയിട്ടിരിക്കുന്ന ബാഗിൽ കൂളായി ഇരിക്കുന്നത് കാണാം. മറ്റൊരു പൂച്ച വാഹനത്തിന്റെ മുന്നിൽ ഇന്ധന ടാങ്കിന്റെ പുറത്താണ് ഇരിപ്പുറപ്പിച്ചിരിക്കുന്നത്. രണ്ട് പൂച്ചകളും അവയുടെ ഉടമയുടെ പക്കൽ യാതൊരു ആശങ്കയും കൂടാതെയാണ് ഇരിക്കുന്നതെന്ന് വ്യക്തമാണ്. ബംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. 

നിരവധിയാളുകളാണ് വിഡിയോ കണ്ട് അഭിപ്രായവുമായി രംഗത്തെത്തിയത്. ഇരുചക്രവാഹനത്തിലുള്ള പൂച്ചകളുടെ യാത്രയെ ഒരു വിഭാഗം ആളുകൾ പിന്തുണച്ചപ്പോൾ മറുവിഭാഗം കടുത്ത വിമർശനവുമായി രംഗത്തെത്തി. തിരക്കേറിയ റോഡിലൂടെയുള്ള സഞ്ചാരത്തിൽ പൂച്ചകൾക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണെന്നും അവ അബദ്ധത്തിൽ താഴെ വീണാൽ ജീവൻ തന്നെ അപകടത്തിലാകുമെന്നും ഇവർ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം