ഹാന്‍ഡിലില്‍ നിന്ന് കൈ വിട്ട് ബൈക്ക് യാത്ര 
India

ഹാന്‍ഡിലില്‍ നിന്ന് കൈ വിട്ടു; ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബൈക്ക് സവാരി, നടുക്കുന്ന വീഡിയോ 

ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതാണ് വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഓരോ ദിവസവും റോഡിലെ കുറ്റകൃത്യങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ സിസിടിവിയും വാഹനത്തിലെ ഡാഷ് ക്യാമറയും വഴി പകര്‍ത്തിയ കുറ്റകൃത്യങ്ങളുടെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. പല വീഡിയോകളും ഞെട്ടല്‍ ഉളവാക്കുന്നതാണ്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ഇരു കൈകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നതാണ് വീഡിയോ. വഡോദര പൊലീസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് വാഹനം ഓടിച്ച ആള്‍ക്ക് ഇ-ചലാന്‍ അയച്ചതായി വഡോദര പൊലീസ് അറിയിച്ചു. 

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്ന ആളാണ് വീഡിയോയില്‍ ഉള്ളത്.  രണ്ട് കൈകളിലും ഇയാള്‍ രണ്ട് ഫോണുകള്‍ പിടിച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഒരു ഘട്ടത്തില്‍  ബൈക്കിന്റെ ഹാന്‍ഡില്‍ ഉപേക്ഷിച്ച് രണ്ട് മൊബൈല്‍ ഫോണുകളും ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു ഫോണ്‍ ചെവിയില്‍ വച്ച് സംസാരിക്കുന്നതും രണ്ടാമത്തെ ഫോണില്‍ നോക്കുന്നതുമാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി