ബസില്‍ നിന്ന് വിദ്യാര്‍ഥിനികള്‍ മദ്യപിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

ബസില്‍ നിന്ന് മദ്യപിച്ച് വിദ്യാര്‍ഥിനികള്‍; വീഡിയോ വൈറലായതിന് പിന്നാലെ അന്വേഷണം

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഘമാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓടുന്ന ബസില്‍ പരസ്യമായി മദ്യപിക്കുന്ന വിഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട് ജില്ലിയില്‍ നിന്നാണ് ഈ വിഡിയോ. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പെട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സംഘമാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്. 

ചെങ്കല്‍പട്ടില്‍ നിന്ന് തച്ചൂരിലേക്ക് സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ബസില്‍ നിന്നുെകാണ്ട് ബിയര്‍ കുടിച്ചത്. ഒപ്പം യാത്ര ചെയ്യുന്ന കുട്ടികളിലൊരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മദ്യപിച്ച്  ബസില്‍ ബഹളം വയ്ക്കുന്ന ദൃശ്യങ്ങളും വൈറലായ വിഡിയോയിലുണ്ട്. ഒരുകുപ്പി ബിയര്‍ പരസ്പരം കൈമാറി കുടിക്കുകയാണ് സംഘം. മറ്റ് യാത്രക്കാര്‍ കുട്ടികളെ നോക്കുന്നതും വിഡിയോയിലുണ്ട്.

വിഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. കുട്ടികളെ വിളിച്ചുവരുത്തി താക്കീത് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം