വീഡിയോ വൈറലായതിനെത്തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ എക്‌സ്‌
India

ട്രെയിനില്‍ ടിക്കറ്റെടുക്കാതെ റിസര്‍വ്ഡ് സീറ്റില്‍ യാത്ര, മാറാന്‍ പറഞ്ഞിട്ടും തയ്യാറാകാതെ സ്ത്രീ; വീഡിയോ വൈറല്‍

സീറ്റ് മാറാന്‍ ആവശ്യപ്പെട്ട യാത്രക്കാരോട് തിരിച്ച് തര്‍ക്കിക്കുകയും താന്‍ റെയില്‍വെ ജീവനക്കാരിയാണെന്നും അതുകൊണ്ട് ഈ സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ പറയുന്നതും കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിനില്‍ ടിക്കറ്റെടുക്കാതെ, മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ യാത്ര ചെയ്യുകയും മാറിക്കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത സ്ത്രീയുടെ വീഡിയോ വൈറല്‍. സീറ്റ് മാറാന്‍ ആവശ്യപ്പെട്ട യാത്രക്കാരോട് തിരിച്ച് തര്‍ക്കിക്കുകയും താന്‍ റെയില്‍വെ ജീവനക്കാരിയാണെന്നും അതുകൊണ്ട് ഈ സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്നും അവര്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഷോണി കപൂര്‍ എന്നയാള്‍ സോഷ്യല്‍ മീഡിയയില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും സ്ത്രീ മാറിക്കൊടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ സംഭവം എന്ന് നടന്നുവെന്നോ സ്ഥലമോ വ്യക്തമായിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നേരിട്ട് പരാതിപ്പെടാമെന്നും ഇതിനായി 139 ഡയല്‍ ചെയ്യാനും റെയില്‍വെ നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യാത്രാ വിവരങ്ങള്‍ പങ്കിടാനും യാത്രക്കാരോട് റെയില്‍വെ അഭ്യര്‍ഥിക്കുന്നുണ്ട്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. ടിക്കറ്റെടുക്കാത്ത ആളുകള്‍ റിസര്‍വ് ചെയ്ത ആളുകളെ ശല്യം ചെയ്യുന്ന നിരവധി വീഡിയോകള്‍ ഈയിടെയായി പുറത്തുവരുന്നുണ്ട്. സീറ്റ് മാറാന്‍ ആവശ്യപ്പെടുന്ന പുരുഷന്റെ ക്ഷമയെ അഭിനന്ദിക്കേണ്ടതാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT