കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്
V V Rajesh, R Sugathan
മേയർ വി വി രാജേഷ്, ആർ സു​ഗതൻ ഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മേയര്‍ക്ക് പുറമെ, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

V V Rajesh, R Sugathan
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന്, ബിജെപി നേതാവും വാഴോട്ടുകോണം കൗണ്‍സിലറുമായ ആര്‍ സുഗതന്‍ ഒളിവിലായിരുന്നപ്പോള്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളില്‍, സുഗതന്‍ പങ്കെടുത്തതായി വരുത്തിത്തീര്‍ക്കാന്‍ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് ആരോപണം. കൗണ്‍സിലില്‍ ഭൂരിപക്ഷം ഉറപ്പാക്കാനായിരുന്നു ഇത്തരത്തില്‍ തിരിമറി നടത്തിയതെന്ന് കാട്ടി, കോര്‍പ്പറേഷന്‍ ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ ദീപക് പരാതിയുമായി രംഗത്തു വരികയായിരുന്നു.

കാപ്പാ കേസില്‍ ജൂണ്‍ ഒമ്പതിനാണ് സുഗതനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റുചെയ്തത്. എന്നാല്‍, അറസ്റ്റ് ഭീഷണി നിലനിന്നതിനാല്‍ ഇതിനു മുന്‍പുള്ള കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തില്ലെന്നാണ് എല്‍ഡിഎഫിന്റെ ആക്ഷേപം. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ യോഗങ്ങളില്‍ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

പരാതിയെത്തുടര്‍ന്ന് പൊലീസ് കോര്‍പ്പറേഷന്‍ ഓഫീസിലെത്തി ഹാജര്‍ ബുക്ക് അടക്കം പരിശോധിച്ചിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കാണിച്ച് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കാപ്പാ കരുതല്‍ തടവ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ആര്‍ സുഗതന്‍ ചൊവ്വാഴ്ച ജയില്‍മോചിതനായിരുന്നു.

V V Rajesh, R Sugathan
'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി
V V Rajesh, R Sugathan
ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
V V Rajesh, R Sugathan
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍
Summary

Complaint regarding forged signature in Corporation attendance register: Case registered against three people, including Mayor V V Rajesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sugathan
vv rajesh response on r sreelekha's resignation
today top five news
vv rajesh
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com