ആള്‍ക്കൂട്ടാക്രമണത്തിന്റെ വീഡിയോദൃശ്യം 
India

വീട്ടുജോലിക്ക് നിര്‍ത്തിയ 10വയസുകാരിയെ ഉപദ്രവിച്ചു; പൈലറ്റിനെയും ഭര്‍ത്താവിനെയും തല്ലിച്ചതച്ച് ആള്‍ക്കൂട്ടം; വീഡീയോ

പെണ്‍കുട്ടിയുടെ കൈകളിലെ മുറിവുകള്‍ കണ്ട ബന്ധു ഇന്ന്  ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന വാര്‍ത്ത പ്രദേശമാകെ പരന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വീട്ടുജോലിക്ക് നിര്‍ത്തിയ പത്തുവയസുകാരിയെ ഉപദ്രവിച്ചെന്നാരോപിച്ച് പൈലറ്റിനെയും ഭര്‍ത്താവിനെയും തല്ലി ആള്‍ക്കൂട്ടം. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം പൈലറ്റ് യൂണിഫോമിലുളള യുവതിയെ ആള്‍ക്കൂട്ടം വലിച്ചിട്ട് തല്ലുന്നത് വീഡിയോയില്‍ കാണാം.
തല്ലരുതേയെന്ന് യുവതി അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരുകൂട്ടം സ്ത്രീകള്‍ യുവതിയുടെ മുടിയില്‍പിടിച്ച് വലിച്ചിട്ട് തല്ലുന്നത് കാണാം. യുവതി ക്ഷമ ചോദിച്ചെങ്കിലും ആള്‍ക്കൂട്ടം അതുകേള്‍ക്കാതെ മര്‍ദനം തുടരുന്നു. 

ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവിനെയും ഒരു സംഘം ആളുകള്‍ മര്‍ദിച്ചു. ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.


രണ്ടുമാസം മുന്‍പാണ് പെണ്‍കുട്ടി പൈലറ്റിന്റെ വീട്ടില്‍ ജോലിക്കായി എത്തിയത്. പെണ്‍കുട്ടിയുടെ കൈകളിലെ മുറിവുകള്‍ കണ്ട ബന്ധു ഇന്ന്  ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്ന വാര്‍ത്ത പ്രദേശമാകെ പരന്നു. പെണ്‍കുട്ടിയുടെ കൈയിലും കണ്ണിനും താഴെയുള്ള മുറിവേറ്റ പാടുകള്‍ കണ്ടതോടെ ആള്‍ക്കൂട്ടം ദമ്പതികളെ ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോസഥന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തിയതായും കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബാലവേല നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം ദമ്പതികള്‍ക്കെതിരെ കേസ് എടുത്തതായും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT