ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സിനൊപ്പം പട്ടം പറത്തുന്ന പ്രധാനമന്ത്രി മോദി 
India

സബര്‍മതി നദിക്കരയില്‍ മോദിക്കൊപ്പം പട്ടം പറത്തി ജര്‍മന്‍ ചാന്‍സലര്‍; വിഡിയോ വൈറല്‍

അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്ന് അദ്ദേഹം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സിനൊപ്പം പട്ടം പറത്തുകയും ചെയ്തു.

സബര്‍മതിയിലെ മഹാത്മഗാന്ധി ആശ്രമത്തില്‍ അഞ്ജലി അര്‍പ്പിച്ച ശേഷമാണ് മോദിയും ചാന്‍സലറും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ ചടങ്ങിനെത്തിയത്. അവിടെ വച്ച് ഇരുവരും പട്ടം നിര്‍മിക്കുന്ന കലാകാരികളുമായി സംസാരിക്കുകയും അതിന്റെ നിര്‍മാണ രീതികള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു.ഉദ്ഘാടനത്തിന് ശേഷം ഇരു നേതാക്കളും തുറന്ന വാഹനത്തില്‍ ഗ്രൗണ്ടിലൂടെ സഞ്ചരിക്കുകയും പട്ടം പറത്തുകയുമായിരുന്നു.

50 രാജ്യങ്ങളില്‍ നിന്നുള്ള 135 പട്ടം പറത്തല്‍ വിദഗ്ധരും ആയിരത്തോളം ഇന്ത്യയില്‍ നിന്നുള്ള പട്ടം പറത്തല്‍ കലാകാരന്‍മാരും മത്സരത്തില്‍ പങ്കെടുക്കുന്നതായി ഗുജറാത്ത് ടൂറിസം വകുപ്പ് അറിയിച്ചു. മകരസംക്രാന്തിയുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തല്‍ ആഘോഷങ്ങള്‍ ജനുവരി 14 വരെ തുടരും. കഴിഞ്ഞതവണ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാലുലക്ഷത്തോളം ആളുകളാണ് അഹമ്മദാബാദിലെ പട്ടംപറത്തല്‍ മഹോത്സവം കാണാന്‍ എത്തിയത്. 'അന്താരാഷ്ട്ര പട്ടം മഹോത്സവത്തിലൂടെ' ധോളവീര, ഏകതാ പ്രതിമ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗുജറാത്ത് ടൂറിസം വകുപ്പ് ശ്രമിക്കുന്നുണ്ട്.

PM Modi, German Chancellor Merz Fly Kite At Sabarmati Riverfront

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്കോ?; ആര് വന്നാലും മെച്ചം, സ്വാഗതം ചെയ്ത് മുസ്ലീംലീഗ്

സഹയാത്രികയുടെ ബെര്‍ത്തിന് മുന്നില്‍ മൂത്രമൊഴിച്ചു, ജുഡീഷ്യല്‍ ഓഫീസറുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നത്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

വടകരയിലെ ഫ്‌ലാറ്റ് ആരുടേത്? ഉത്തരം നല്‍കാതെ കെ സി വേണുഗോപാല്‍

പോക്കുവരവ് ചെയ്ത് നല്‍കാനായി കൈക്കൂലി വാങ്ങി; മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്

'കറുത്ത്, മെലിഞ്ഞ നീ സുന്ദരിയല്ല, ആര് കല്യാണം കഴിക്കാനാ?'; മിസ് ഇന്ത്യയില്‍ പങ്കെടുത്തത് സുന്ദരിയെന്ന് തെളിയിക്കാനെന്ന് മീനാക്ഷി ചൗധരി

SCROLL FOR NEXT