വൈറല്‍ വിഡിയോയില്‍നിന്ന്‌ 
India

റിവോള്‍വറുമായി 'സ്റ്റൈല്‍' വിഡിയോ വൈറല്‍; അന്വേഷണം, വനിതാ കോണ്‍സ്റ്റബിള്‍ രാജിവച്ചു

റിവോള്‍വറുമായി 'സ്റ്റൈല്‍' വിഡിയോ വൈറല്‍; അന്വേഷണം, വനിതാ കോണ്‍സ്റ്റബിള്‍ രാജിവച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: തോക്ക് കൈയില്‍ വച്ചുള്ള വൈറല്‍ വിഡിയോയുടെ പേരില്‍ സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചു. ഏതാനും ദിവസം മുമ്പാണ് പ്രിയങ്ക മിശ്രയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസ് യൂണിഫോമില്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് വൈറല്‍ ആയത്. റിവോള്‍വര്‍ കൈയില്‍ വച്ചായിരുന്നു വിഡിയോ. ഇതിനു പിന്നാലെ വിവാദവും ഉയര്‍ന്നു. ഗുണ്ടകളുടേതു പോലെയാണ് വിഡിയോ എന്നായിരുന്നു പ്രധാന വിമര്‍ശനം.

വിഡിയോ വൈറല്‍ ആവുകയും അതിനൊപ്പം വിമര്‍ശനം ഉയരുകയും ചെയ്തതിനു പിന്നാലെ സര്‍ക്കാര്‍ അച്ചടക്ക  നടപടിയിലേക്കു കടന്നു. അന്വേഷണ റിപ്പോര്‍്ട്ട് വരും മുമ്പാണ് പ്രിയങ്ക രാജിക്കത്തു നല്‍കിയത്. വൈറല്‍ ആയ വിഡിയോ അവര്‍ നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT