Actor and Tamilaga Vettri Kazhagam (TVK) chief Vijay  
India

പുതുച്ചേരിയില്‍ ടിവികെ തനിച്ച് മത്സരിക്കും; 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്നിതിനിടെയാണ് പുതുച്ചേരിയില്‍ മുഴുവന്‍ സീറ്റുകളിലും ടിവികെ തനിച്ച് മത്സരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയിലെ 30 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുന്നിതിനിടെയാണ് പുതുച്ചേരിയില്‍ മുഴുവന്‍ സീറ്റുകളിലും ടിവികെ തനിച്ച് മത്സരിക്കുന്നത്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി വിപുലീകരണ ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും പുരോഗമിക്കുന്നതിനിടെയാണ് പുതുച്ചേരിയിലെ പ്രഖ്യാപനം. 2021-ല്‍ നടന്ന തരഞ്ഞെടുപ്പുകളില്‍, എ.ഐ.എന്‍.ആര്‍.സി 16 സീറ്റുകളില്‍ മത്സരിക്കുകയും 10 എണ്ണം വിജയിക്കുകയും ചെയ്തിരുന്നു. ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ബിജെപി ആറ് സീറ്റുകള്‍ നേടി. എഐഎഡിഎംകെ മത്സരിച്ച അഞ്ച് സീറ്റുകളില്‍ ഒന്ന് പോലും നേടാന്‍ കഴിഞ്ഞില്ല. ഡിഎംകെയും കോണ്‍ഗ്രസും ആറ് സീറ്റുകള്‍ വീതം നേടിയിരുന്നു.

ഏപ്രില്‍ 9 നാണ് പുതുച്ചേരിയിലെ 30 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, അസം എന്നിവിടങ്ങളിലെ ഫലപ്രഖ്യാപനത്തോടൊപ്പം മെയ് 4 ന് ഫലം പ്രഖ്യാപിക്കും.

Vijay announces TVK candidates for all 30 Assembly segments in Puducherry.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം; 'ഞങ്ങള്‍ക്കായി ബോര്‍ഡുകളും പ്രകടനങ്ങളും വേണ്ട; നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കരുത്'

ഒറ്റപ്പേരിനായി കേരളം കട്ട വെയിറ്റിങ്!; തെരുവിലറങ്ങരുതെന്ന് നേതാക്കള്‍; വിജയ് നാളെ അധികാരമേല്‍ക്കും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുതലമൈച്ചര്‍' സത്യപ്രതിജ്ഞ നാളെ; തമിഴ്‌നാട്ടില്‍ 'ജനനായകൻ' യുഗം തുടങ്ങുന്നു

72 ഹിന്ദുക്കള്‍, 35 മുസ്ലിങ്ങള്‍, 33 ക്രിസ്ത്യാനികള്‍ ; നിയമസഭാംഗങ്ങളുടെ സമുദായക്കണക്ക് ഇങ്ങനെ

SCROLL FOR NEXT