വിജയ് സേതുപതി, ഫയല്‍ ചിത്രം 
India

വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ കയ്യേറ്റം ചെയ്തു; ഒപ്പമുണ്ടായിരുന്ന നടനും അടിയേറ്റു - വീഡിയോ 

ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിന്ത്യന്‍ താരം വിജയ് സേതുപതിക്ക് നേരെ  ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിന്ത്യന്‍ താരം വിജയ് സേതുപതിക്ക് നേരെ  ആക്രമണം. വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിജയ് സേതുപതിയും നടനും സുഹൃത്തുമായ മഹാഗന്ധിയും അംഗരക്ഷകര്‍ക്കൊപ്പം നടന്നുനീങ്ങുന്നതിനിടെയാണ് ആക്രമണം. ഇവരുടെ ഇടയിലേക്ക് ഒരാള്‍ കടന്നുവന്ന് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ആക്രമണത്തില്‍ മഹാഗന്ധിക്ക് മര്‍ദ്ദനമേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

്ഇതുശ്രദ്ധയില്‍പ്പെട്ട വിജയ് സേതുപതി ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. അതിനിടെ, വിജയ് സേതുപതിയെ അക്രമി തള്ളിനീക്കി.എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി