Vijay  File Photo
India

സ്ത്രീകള്‍ക്കെതിരെ ദ്വയാര്‍ഥ പ്രയോഗം വേണ്ട; തൃഷ വിവാദത്തിന് പിന്നാലെ വിജയ്

ചിലര്‍ ദ്വയാര്‍ഥത്തില്‍ സംസാരിക്കുന്നത് ജനം കാണുന്നുണ്ട്. നമുക്കെല്ലാവര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ടെന്നുമാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: തന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം സ്ത്രീകളാണെന്നും, അവര്‍ക്കെതിരായ അശ്ലീല പദപ്രയോഗങ്ങളോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വിജയ്. തമിഴ്‌നാട് നിയമസഭയില്‍ സംസാരിക്കവേയാണ് വിജയിന്റെ പരാമര്‍ശം. നടി തൃഷയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച വിജയ് സഭയില്‍ ആരുടെയും പേര് എടുത്ത് പറഞ്ഞില്ല.

'അഭിപ്രായ സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് നമ്മള്‍ ആത്മപരിശോധന നടത്തണം. ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം. സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലര്‍ ദ്വയാര്‍ഥത്തില്‍ സംസാരിക്കുന്നത് ജനം കാണുന്നുണ്ട്. നമുക്കെല്ലാവര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ടെന്നുമാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളെ അവഹേളിച്ചാല്‍ ശക്തമായ നടപടിയെടുക്കും.' വിജയ് പറഞ്ഞു.

സംസ്ഥാന വികസനത്തിന് ക്രമസമാധാനപാലനം അത്യാവശ്യമാണെന്നും പൊലീസിനെ വെറും അറസ്റ്റ് ചെയ്യാനുള്ള ഒരു ഏജന്‍സിയായി മാത്രം കാണരുതെന്നും മുഖ്യമന്ത്രി സഭയില്‍ കൂട്ടിച്ചേര്‍ത്തു. നിയമം പാലിക്കുന്നവര്‍ക്ക് പൊലീസ് സുഹൃത്തും അല്ലാത്തവര്‍ക്ക് ശത്രുവുമായിരിക്കും. പൊലീസിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറ്റ് ഉദ്യോഗസ്ഥരോ ഇടപെടാന്‍ പാടില്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും വിജയ് വ്യക്തമാക്കി. തൃഷക്കെതിരായ പരാമര്‍ശത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Vijayslams rising 'double-meaning' remarks against women, days after Trisha row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി ഇരട്ടക്കൊലപാതകം: നിർണ്ണായക തുമ്പായത് ബിരിയാണി അരിയുടെ ചാക്ക്; അപ്രത്യക്ഷനായ ഭർത്താവിലേക്ക് സംശയമുന; കേരളം വിട്ടതായി സൂചന

ഇന്ത്യൻ താരം ക്രാന്തി ​ഗൗഡിന് നേരെ ലൈം​ഗികാധിക്ഷേപം; പാകിസ്ഥാൻ ആരാധകർക്ക് എതിരെ വൻ പ്രതിഷേധം

ടര്‍ബോ പെട്രോള്‍ എന്‍ജിന്‍; പുതുതലമുറ ഔഡി ക്യൂ3 ഒക്ടോബര്‍ 16ന് വിപണിയില്‍

ഒരു പരുന്തിന്റെ വില 3.85 കോടിയോ? അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്, വിഡിയോ

വില 6.10 ലക്ഷം രൂപ, ലെവല്‍ 2 അഡാസ്; പുതിയ രൂപത്തില്‍ ബലേനോ, അറിയാം ഫീച്ചറുകള്‍