Vijay എക്സ്
India

കന്യാകുമാരിയില്‍ വിജയിന്റെ മെഗാ റോഡ് ഷോ ഇന്ന്; പൊതുസമ്മേളനം സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി

അഗസ്തീശ്വരം വിവേകാനന്ദ ആര്‍ട്‌സ് കോളജ് മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷ നുമായ വിജയ് ഇന്നു കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. വൈകിട്ട് 3നു മഹാദാനപുരത്തു നിന്ന് റോഡ് ഷോ ആരംഭിക്കും. അഗസ്തീശ്വരം വിവേകാനന്ദ ആര്‍ട്‌സ് കോളജ് മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുസമ്മേളനം സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി.

കന്യാകുമാരി ജില്ലയിലെ 6 നി യമസഭാ മണ്ഡലങ്ങളിലും ടിവി കെ മത്സരിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ആര്‍. സ്്റ്റാലിന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തം പ്രതീക്ഷി ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കും.

ഏപ്രില്‍ 21 ന് പരസ്യപ്രചാരണം സമാപിക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം സജീവമാക്കിയിട്ടുണ്ട്. ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ. സ്റ്റാലിന്‍ ദിവസവും രണ്ട് പൊതുയോഗങ്ങളിലാണ് പങ്കെടുക്കുന്നത്. ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും വിവിധ മണ്ഡലങ്ങളില്‍ വിപുലമായ റോഡ് ഷോകളിലൂടെ വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ തേടുന്നുണ്ട്. തെരഞ്ഞെടുപ്പ് പോരാട്ടം നിര്‍ണ്ണായകമായ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ദക്ഷിണ തമിഴ്നാട്ടിലെ ടിവികെയുടെ പ്രചാരണ തന്ത്രത്തില്‍ വിജയ്‌യുടെ കന്യാകുമാരി റാലി വളരെ പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

Vijay to address mega rally in Kanyakumari today as campaigning intensifies ahead of polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 40 ഡിഗ്രി കടന്നു

ഹോര്‍മൂസില്‍ സമവായമായില്ല: യുഎസ് 15 മണിക്കൂര്‍ പിന്നിട്ട് ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച, ഗൗനിക്കാതെ ട്രംപ്

അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

Today's Rashi Phalam April 12 | ജോലിയില്‍ ഉയര്‍ച്ച നേടും, അഭിപ്രായ ഭിന്നത മാറും

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

SCROLL FOR NEXT