വിജയകാന്ത്/ഫയല്‍ ചിത്രം 
India

വിജയകാന്ത് എന്‍ഡിഎ വിട്ടു; കമല്‍ ഹാസനൊപ്പം ചേരുമെന്ന് സൂചന

നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ എന്‍ഡിഎ വിട്ടു. സീറ്റ് വിഭജനത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിജയകാന്ത്  സഖ്യം ഉപേക്ഷിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടന്‍ വിജയകാന്തിന്റെ ഡിഎംഡികെ എന്‍ഡിഎ വിട്ടു. സീറ്റ് വിഭജനത്തില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് വിജയകാന്ത്  സഖ്യം ഉപേക്ഷിച്ചത്. 23സീറ്റുകള്‍ വേണമെന്നായിരുന്നു ഡിഎംഡികെയുടെ ആവശ്യം. എന്നാല്‍ വിജയകാന്ത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമജീവിതത്തിലേക്ക് കടന്നതോടെ പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ചെന്നും പതിനഞ്ച് സീറ്റ് മാത്രമേ നല്‍കാന്‍ സാധിക്കുള്ളുവെന്നും എഐഎഡിഎംകെ നിലപാടെടുക്കുകയായിരുന്നു. 

പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് വിജയകാന്തിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പില്‍ പറയുന്നു. കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണിയുടെ ഭാഗമായേക്കും എന്നാണ് സൂചന.

നേരത്തെ നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷിയും എന്‍ഡിഎ വിട്ടിരുന്നു. ശരത് കുമാര്‍ കമലിന്റെ മുന്നണിയില്‍ ചേര്‍ന്നു. 154 സീറ്റില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കമല്‍, ശരത് കുമാറിന് 40 സീറ്റാണ് നല്‍കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT