വിനേഷ് ഫോ​ഗട്ട് കോൺ​ഗ്രസിൽ ചേർന്നപ്പോൾ ഫയൽ
India

വിനേഷ് രാഷ്ട്രീയത്തില്‍ ഇറങ്ങരുതായിരുന്നു, അടുത്ത ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിടണമായിരുന്നു; അമ്മാവന്‍

ഒക്ടോബര്‍ 5ന് നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ഈ ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങരുതായിരുന്നുവെന്ന് അമ്മാവനും പ്രശസ്ത ഗുസ്തി പരിശീലകനുമായ മഹാവീര്‍ ഫോഗട്ട്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഒക്ടോബര്‍ 5ന് നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് ഈ ഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങരുതായിരുന്നുവെന്ന് അമ്മാവനും പ്രശസ്ത ഗുസ്തി പരിശീലകനുമായ മഹാവീര്‍ ഫോഗട്ട്. 2028 ഒളിംപിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ട് വിനേഷ് ഫോഗട്ട് പരിശീലനം നടത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും മഹാവീര്‍ ഫോഗട്ട് പറഞ്ഞു. വെള്ളിയാഴ്ച കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത വിനേഷ് ജുലാന മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

ജുലാനയില്‍ പാര്‍ട്ടി ടിക്കറ്റില്‍ വിനേഷ് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് മഹാവീര്‍ ഫോഗട്ടിന്റെ പ്രതികരണം. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാവീര്‍ ഫോഗട്ടിന്റെ മകളും ഒളിംപ്യനുമായ ബബിത ഫോഗട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 'ദംഗല്‍' എന്ന ബോളിവുഡ് ചിത്രത്തിന് പ്രചോദനമായ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ ഗുസ്തി താരം ബബിത 2019ല്‍ ദാദ്രിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഹരിയാനയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബിജെപി അധികാരത്തില്‍ വരുമെന്നും മഹാവീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബജ്റങ് പുനിയയ്‌ക്കൊപ്പമാണ് വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥിപ്പട്ടികയിലാണ് വിനേഷ് ഇടംപിടിച്ചത്. റെയില്‍വെയിലെ ജോലി രാജി വെച്ചാണ് വിനേഷ് ഫോഗട്ടും ബജ്റങ് പുനിയയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.

സ്ത്രീകളോടുള്ള അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും തെരുവില്‍ നിന്ന് പാര്‍ലമെന്റ് വരെ അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ തയ്യാറാണെന്നുമാണ് വിനേഷ് അന്ന് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT