കുട്ടികള്‍ അടക്കം ഏഴുപേരുടെ ബൈക്ക് സവാരിയുടെ ദൃശ്യം 
India

ഒന്നും പറയാനില്ല!, കുട്ടികള്‍ അടക്കം ഏഴുപേരുമായി ബൈക്ക് സവാരി; അമ്പരപ്പ്- വീഡിയോ 

ഒന്നും പറയാനില്ല എന്ന ആമുഖത്തോടെ, സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രോ ദിവസം കഴിയുന്തോറും വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ അധികൃതര്‍ ശക്തമായ നടപടികളും സ്വീകരിച്ചുവരികയാണ്. സീറ്റ് ബെല്‍റ്റ് ധരിക്കണം, ഇരുചക്രവാഹനത്തില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്യരുത്, പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണം തുടങ്ങി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരവധി വ്യവസ്ഥകളാണ് കൊണ്ടുവന്നത്. ഇപ്പോള്‍ ഇതെല്ലാം കാറ്റില്‍പറത്തി ഒരു കുടുംബം ബൈക്കില്‍ സഞ്ചരിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഒന്നും പറയാനില്ല എന്ന ആമുഖത്തോടെ, സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ പങ്കുവെച്ചത്. കുട്ടികള്‍ അടക്കം ഏഴുപേരാണ് ബൈക്കില്‍ കയറിയത്. ഒറ്റനോട്ടത്തില്‍ കാഴ്ചക്കാരെ സ്തബ്ധരാക്കുന്നതാണ് വീഡിയോ. എവിടെയാണ് ഇത് നടന്നത് എന്ന് വ്യക്തമല്ല.

യുവാവാണ് ബൈക്ക് ഓടിക്കുന്നത്. രണ്ടു സ്ത്രീകള്‍ ചേര്‍ന്ന് നാലു കുട്ടികളെ ബൈക്കില്‍ കയറ്റി ഇരുത്തുന്നതാണ് വീഡോയുടെ ഉള്ളടക്കം. അവസാനം ഇരുസ്ത്രീകളും കയറിയ ശേഷമാണ് ബൈക്ക് മുന്നോട്ട് എടുക്കുന്നത്്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

കോഴിമുട്ടയോ താറാവ് മുട്ടയോ? പ്രോട്ടീൻ കൂടുതൽ ഏതിന്

Kerala Budget 2026 Live: കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾക്ക് സാധ്യത

'എന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല; രോഗം മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു'; പ്രതികരിച്ച് രേണു സുധി

വിവാഹ വാഗ്ദാനം നൽകി 'അടുപ്പം', യുവതിയെ പീഡിപ്പിച്ചു, 10 ലക്ഷം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

SCROLL FOR NEXT