ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തെരഞ്ഞെടുത്തു, മത്സരം 47 ഓവറാക്കി

ആദ്യ മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.
NZ vs IND  2nd ODI
NZ vs IND 2nd ODI
Edited By:
Updated on: 
1 min read

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. മൈതാനത്ത് ഈര്‍പ്പം നിലനിന്നതിനാല്‍ ടോസ് വൈകിയിരുന്നു. ഇതേതുടര്‍ന്ന് മത്സരം 47 ഓവറായി ചുരുക്കിയിട്ടുണ്ട്. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും.

വെല്ലിംഗ്ടണിലെ എന്‍ട്രി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ജയിച്ച് പരമ്പരയില്‍ 2-0ന് മുന്നിലെത്തുകയാണ് ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ ഇന്ത്യ 5 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.

ന്യൂസിലന്‍ഡ് (പ്ലേയിങ് ഇലവന്‍): വില്‍ യങ്, ടിം സെയ്ഫെര്‍ട്ട്, ഹെന്റി നിക്കോള്‍സ്, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാറ്റ്നര്‍, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍

ഇന്ത്യ (പ്ലേയിങ് ഇലവന്‍): രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ , വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ , അക്ഷര്‍ പട്ടേല്‍, നമാന്‍ ധിര്‍, അന്‍ഷുല്‍ കംബോജ്, ഔഖിബ് നബി, ഗുര്‍ണൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്

NZ vs IND  2nd ODI
ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറുടമകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ; പടിയിറങ്ങും മുന്‍പ് സാംബശിവ റാവുവിന്റെ റിപ്പോര്‍ട്ട്
NZ vs IND  2nd ODI
യുവനടി പ്രതിയായ ആക്രമണ കേസ്: ഡോക്ടറുടെ ഫോണില്‍ 12 സ്ത്രീകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങള്‍; ജോണ്‍സണ്‍ ജെ. വര്‍ഗീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
NZ vs IND  2nd ODI
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍
Summary

India won the toss against New Zealand and elected to bowl; the match has been reduced to 47 overs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER