ദേവി, വിശ്വക് സെന്‍ 
India

ചാനല്‍ ചര്‍ച്ചയ്ക്കിടെ 'മുട്ടന്‍' വഴക്ക്, ഭ്രാന്തന്‍ എന്ന് വിളിച്ചു, ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു; അവതാരകയ്‌ക്കെതിരെ അപകീര്‍ത്തി കേസുമായി നടന്‍- വീഡിയോ

ചാനല്‍ ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ആരോപിച്ച് തെലുങ്ക് നടന്‍ വിശ്വക് സെന്‍ ചാനല്‍ അവതാരകയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് ആരോപിച്ച് തെലുങ്ക് നടന്‍ വിശ്വക് സെന്‍ ചാനല്‍ അവതാരകയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ചാനല്‍ അവതാരക ദേവിക്കെതിരെയാണ് നടന്‍ കേസ് കൊടുത്തത്.

കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഭവമാണ് കേസിനാസ്പദം. ചര്‍ച്ചയ്ക്കിടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുപിതയായ ദേവി തന്നോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അതിനിടെ തന്നെ വിഷാദ രോഗി, ഭ്രാന്തന്‍ സെന്‍ എന്നിങ്ങനെ വിളിച്ച് അപമാനിച്ചതായി വിശ്വക് സെന്‍ ആരോപിക്കുന്നു.

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ദേവിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ അപകീര്‍ത്തി കേസ് കൊടുത്തത്. നേരത്തെ വിജയ് ദേവരക്കൊണ്ടയുടെ അര്‍ജുന്‍ റെഡ്ഡിയുടെ പ്രചാരണത്തിനിടയിലും ദേവിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT