മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം ചെന്നിത്തല/ട്വിറ്റര്‍ ചിത്രം 
India

വോട്ടുതേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ; പ്രചാരണത്തിനിറങ്ങി ചെന്നിത്തലയും

ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് ഖാര്‍ഗെ പ്രചാരണത്തിന് തുടക്കമിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുതേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് ഖാര്‍ഗെ പ്രചാരണത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഖാര്‍ഗെയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തി. 

രാവിലെ ഗുജറാത്തിലും വൈകീട്ട് മഹാരാഷ്ട്രയിലുമാണ് രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കു വേണ്ടി വോട്ടു തേടുക. ചെന്നിത്തല കോണ്‍ഗ്രസ് ഭാരവാഹി അല്ലാത്തതിനാല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് സശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. 

നേതൃത്വവും തെരഞ്ഞെടുപ്പ് സമിതിയും ഖാര്‍ഗെയെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിക്കുകയല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പിച്ച് ഉണ്ടാക്കിയിരിക്കുന്നത് ആരെ സഹായിക്കാനാണെന്ന് നോക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം. കിട്ടുന്ന പിച്ചില്‍ കളിക്കുന്നു. അതില്‍ പരാതിയില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രഹസ്യബാലറ്റാണ്. അതുകൊണ്ട് ആര്‍ക്കും ഭയം വേണ്ട. വോട്ടും പിന്തുണയും തേടിയുള്ള കേരളപര്യടനം കഴിയുമ്പോള്‍ താന്‍ നിരാശനല്ലെന്നും തരൂര്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയെ മാത്രമാണ് തരൂരിന് നേരിട്ട് കാണാനായത്. ശശി തരൂര്‍ ഇന്ന് തമിഴ്‌നാട്ടില്‍ വോട്ടുതേടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത