സ്വാതി മലിവാള്‍, എഎന്‍ഐ 
India

'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടിരുന്നു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവിയും- വീഡിയോ 

ദേശീയ വനിതാ കമ്മീഷന്‍ അംഗമായ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ വാക്കുകള്‍ക്ക് സമാനമായി മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ദേശീയ വനിതാ കമ്മീഷന്‍ അംഗമായ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ വാക്കുകള്‍ക്ക് സമാനമായി മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ മേധാവി സ്വാതി മലിവാള്‍.  
കുട്ടിയായിരുന്നപ്പോള്‍ പിതാവില്‍ നിന്ന് താനും ലൈം​ഗികാതിക്രമം നേരിട്ടതായാണ് സ്വാതി മലിവാള്‍ വെളിപ്പെടുത്തിയത്. വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു സ്വാതി മലിവാള്‍ ഇക്കാര്യം പറഞ്ഞത്. 

'അച്ഛന്‍ എന്നെ ഒരുപാട് മര്‍ദിക്കുമായിരുന്നു. അച്ഛന്‍ വീട്ടിലേക്ക് വരുമ്പോള്‍ ഭയന്ന് ഞാന്‍ കട്ടിലിനടിയില്‍ ഒളിക്കും, അക്കാലത്ത്, ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാമെന്നും കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കാം എന്നും ഞാന്‍ രാത്രി മുഴുവന്‍ ചിന്തിച്ചു.' - സ്വാതിയുടെ വാക്കുകള്‍.

'എന്റെ തലമുടിയില്‍ പിടിച്ച് ഭിത്തിയില്‍ ശക്തമായി ഇടിച്ചു. എന്നാല്‍ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യം എന്നില്‍ ആളിക്കത്തിച്ചെന്ന് ഞാന്‍ വിശ്വസിക്കുന്നു,നാലാം ക്ലാസ് വരെ ഞാന്‍ പിതാവിനൊപ്പമാണ് താമസിച്ചത്' -സ്വാതി മലിവാള്‍ പറഞ്ഞു. എട്ടാം വയസ്സില്‍ പിതാവില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നതായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT