തെരുവുനായ്ക്കളെ തുറന്നുവിട്ടുള്ള പ്രതിഷേധം  വിഡിയോ ദൃശ്യം
India

തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടി!; ഓഫിസറുടെ മേശമേല്‍ ചാക്കില്‍ കെട്ടിയ നായ്ക്കളെ തുറന്നുവിട്ട് പ്രതിഷേധം; വിഡിയോ

ചീഫ് ഓഫീസറുടെ ഓഫീസിനുള്ളില്‍ എത്തിയ പ്രതിഷേധക്കാര്‍ ചാക്കിനുള്ളില്‍ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ മേശപ്പുറത്ത് തുറന്നുവിടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

നാസിക്: തെരുവുനായ്ക്കളെ കൊണ്ട് ജനം പൊറുതിമുട്ടിയപ്പോള്‍ വേറിട്ട പ്രതിഷേധവുമായി ഒഡീഷയിലെ യുവസേന എന്ന സംഘടന. നിഫാദ് നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസറുടെ ഓഫീസിനുള്ളില്‍ എത്തിയ പ്രതിഷേധക്കാര്‍ ചാക്കിനുള്ളില്‍ കെട്ടിക്കൊണ്ടുവന്ന തെരുവ് നായ്ക്കുട്ടികളെ മേശപ്പുറത്ത് തുറന്നുവിടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

അധികൃതരുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു നടപടിയെന്ന് യുവസേന നേതാക്കള്‍ പറഞ്ഞു. ചീഫ് ഓഫീസര്‍ ധീരജ് ഭാംരെയുടെ മേശപ്പുറത്ത് നായ്ക്കളെ തുറന്നുവിടുകയും അദ്ദേഹത്തിന് മുന്‍പാകെ മേശയില്‍ കറന്‍സി നോട്ടുകള്‍ കൊണ്ടുണ്ടാക്കിയ മാല വയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ തന്നെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

നിഫാദ് നഗരത്തിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നും കുട്ടികളും വയോധികരും ഉള്‍പ്പടെ നിരവധി പേര്‍ക്ക് കടിയേറ്റതായും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കുട്ടികളും സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്ന് യുവസേന ജില്ല അധ്യക്ഷന്‍ വിക്രം രന്ധവെ പറഞ്ഞു. കൂട്ടമായി എത്തുന്ന തെരുവുനായ്ക്കള്‍ പ്രദേശവാസികളില്‍ ഭീതി പരത്തുകയാണെന്നും റോഡില്‍ അലഞ്ഞുനടക്കുന്നതിനാല്‍ റോഡപകടങ്ങളും വര്‍ധിക്കാന്‍ ഇടയാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Watch: Fed up with dog menace, Yuva Sena workers release strays inside Nashik civic chief’s office

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ; ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇളവ്

ലഹരിവേട്ടയ്ക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്; ഓപ്പറേഷൻ തൂഫാനെ അഭിനന്ദിച്ച് അമിത് ഷാ

വിസിയായിരിക്കാൻ സിസ തോമസ് യോ​ഗ്യയല്ല; കോൺ​ഗ്രസ് ഓവർ ടൈം പണിയെടുക്കുന്നത് ആർക്കു വേണ്ടി?: എസ്എഫ്ഐ

ഇൻഷുറൻസ് പോളിസി റദ്ദാക്കുന്നതിൽ ബാങ്കിന് വീഴ്ച; 2,64,909 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

'കാലടിയിലേത് യുഡിഎഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണം!, വിദ്യാർത്ഥികളുടെ സമരശക്തിയെ തളർത്താമെന്ന വ്യാമോഹം വേണ്ട'