വിസിയായിരിക്കാൻ സിസ തോമസ് യോ​ഗ്യയല്ല; കോൺ​ഗ്രസ് ഓവർ ടൈം പണിയെടുക്കുന്നത് ആർക്കു വേണ്ടി?: എസ്എഫ്ഐ

നീതിക്ക് വേണ്ടി പോരാടുന്ന വിദ്യാർത്ഥികളെ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി
SFI
പി എസ് സഞ്ജീവ്, വിദ്യാർത്ഥി പ്രതിഷേധം ഫെയ്സ്ബുക്ക്
Edited By:
Updated on: 
1 min read

തിരുവനന്തപുരം: കാലടി സർവകലാശാല വൈസ് ചാൻസലറായി ഇരിക്കാൻ സിസ തോമസ് യോ​ഗ്യയല്ലെന്ന് എസ് എഫ് ഐ.സിസ തോമസ് സർവകലാശാലയെ ആർ എസ് എസിന് തീറെഴുതി കൊടുക്കുകയാണ്. വി സിയും സർക്കാരും കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു.

SFI
'കാലടിയിലേത് യുഡിഎഫിന്റെ പാദപൂജയുടെ ഒടുവിലത്തെ ഉദാഹരണം!, വിദ്യാർത്ഥികളുടെ സമരശക്തിയെ തളർത്താമെന്ന വ്യാമോഹം വേണ്ട'

വി സി യെ ആക്രമിച്ചു എന്നത് തെറ്റാണ്. കുട്ടികൾക്ക് അറ്റൻഡൻസ് ഇല്ലാ എന്നതും നുണയാണ്. ജൂൺ 1 മുതൽ ഓഗസ്റ്റ് വരെ വിദ്യാർത്ഥികൾക്ക് മതിയായ ഹാജർ ഉണ്ടായിരുന്നുവെന്നും സഞ്ജീവ് പറഞ്ഞു. കോൺ​ഗ്രസിനും ആർ എസ് എസിനും ഒരേ ശബ്ദമാണ്. ആർക്ക് വേണ്ടിയാണ് കോൺ​ഗ്രസ് ഓവർ ടൈം പണിയെടുക്കുന്നത്?. ആർ എസ് എസുകാരിയെ സംരക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ നുണ പറയുന്നതെന്നും പി എസ് സഞ്ജീവ് ചോദിച്ചു.

നീതിക്ക് വേണ്ടി പോരാടുന്ന വിദ്യാർത്ഥികളെ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് കുറ്റപ്പെടുത്തി. നാടകമവതരിപ്പിക്കുന്നത് അപരിഷ്‌കൃത സമരം അല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ മുഖ്യമന്ത്രി പുതിയ കള്ളം പറയുന്നു. വിദ്യാർത്ഥികളെ തോൽപ്പിക്കാൻ വിസി എന്തിനിങ്ങനെ കള്ളത്തരം കാണിക്കുന്നു?. മനുഷ്യത്വം എന്ന വികാരം പണം കൊടുത്താൽ ലഭിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

SFI
സിസ തോമസിന് ലേഡി മാക്‌ബെത്തിന്റെ മനോനില; കാലടി വിസി കോടതിയെ തെറ്റിദ്ധരിപ്പിച്ചു: പി ജയരാജന്‍
SFI
ചേർത്തല താലൂക്ക് ഓഫീസിൽ സീലിംഗ് അടർന്നു വീണു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Summary

Dr. Sisa Thomas is not qualified to be the VC: SFI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER