സിസ തോമസിന് ലേഡി മാക്‌ബെത്തിന്റെ മനോനില; കാലടി വിസി കോടതിയെ തെറ്റിദ്ധരിപ്പിച്ചു: പി ജയരാജന്‍

85 ശതമാനത്തിനു മുകളിൽ അറ്റൻഡൻസ് ഉണ്ടായിട്ടും അത് മറച്ചുവെച്ച് ഹൈക്കോടതിയെപ്പോലും വി സി തെറ്റിദ്ധരിപ്പിച്ചു
P Jayarajan
സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് പി ജയരാജന്‍ ഫെയ്‌സ്ബുക്ക്
Edited By:
Updated on: 
1 min read

കൊച്ചി: വൈസ് ചാന്‍സലര്‍ പദവിയോട് നീതി പുലര്‍ത്താത്ത ആളാണ് കാലടി സര്‍വകലാശാല വി സിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. ആര്‍എസ്എസിന്റെ നിര്‍ദേശം അനുസരിച്ചാണ് വിസി പ്രവര്‍ത്തിക്കുന്നത്. ലേഡി മാക്ബത്തിന്റെ മനോനിലയാണ് സിസ തോമസിനെന്നും പി ജയരാജന്‍ പറഞ്ഞു.

P Jayarajan
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പി ജയരാജൻ. കാലടിയിൽ ഉണ്ടായത് അസാധാരണ സ്ഥിതി വിശേഷമാണ്. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച നടപടി കേട്ടുകേൾവിയില്ലാത്തതെന്നും ജയരാജൻ പറഞ്ഞു.

അപ്പീലിൽ വ്യാജമായ കാരണങ്ങളാണ് നിരത്തിയത്. 85 ശതമാനത്തിനു മുകളിൽ അറ്റൻഡൻസ് ഉണ്ടായിട്ടും അത് മറച്ചുവെച്ച് ഹൈക്കോടതിയെപ്പോലും വി സി തെറ്റിദ്ധരിപ്പിച്ചു. വി സി അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നു. ഇതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കൂട്ടുനിൽക്കുന്നു. പരമോന്നത കോടതിയിൽ നിന്നും വിദ്യാർഥികൾക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പി ജയരാജൻ പറഞ്ഞു.

സർവകലാശാലകളെ കാവിവൽക്കരിക്കാൻ സംഘപരിവാർ നീക്കം നടത്തുകയാണ്. അതിന് ചൂട്ടു പിടിക്കുകയാണ് വിസി ചെയ്യുന്നത്. ആ‍ർ എസ് എസ് നിർദേശമനുസരിച്ചാണ് വി സി പ്രവർത്തിക്കുന്നത്. ജനങ്ങളുടെ നികുതി പണമാണ് വിസിക്ക് ശമ്പളമായി നൽകുന്നത് എന്ന് ഓർമ വേണം. അല്ലാതെ ആർ എസ് എസ് അല്ല അവർക്ക് ശമ്പളം നൽകുന്നത്. വിദ്യാർഥികളുടെ സമരം വിജയിക്കുക തന്നെ ചെയ്യുമെന്നും പി ജയരാജൻ പറഞ്ഞു.

P Jayarajan
ചേർത്തല താലൂക്ക് ഓഫീസിൽ സീലിംഗ് അടർന്നു വീണു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
P Jayarajan
ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ; ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇളവ്
Summary

P. Jayarajan alleges that the Kalady VC misled the court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER