ചേർത്തല താലൂക്ക് ഓഫീസിൽ സീലിംഗ് അടർന്നു വീണു; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇതിന് മുമ്പും കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണിരുന്നു.
Cherthala Taluk Office
Concrete Slab Falls at Cherthala Taluk Office Amid Safety Concerns.
Edited By:
Updated on: 
1 min read

ആലപ്പുഴ: ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. ബുധനാഴ്ച രാവിലെ പത്തിനുശേഷം ജീവനക്കാർ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഓഫീസിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ വാട്ടർ ടാങ്കിന് താഴെയുള്ള ഭാഗമാണ് തകർന്നുവീണത്. ടാങ്കിൽ നിന്ന് വെള്ളം ചോർന്ന് കോൺക്രീറ്റ് ദ്രവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Cherthala Taluk Office
മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

ഇതിന് മുമ്പും കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണിരുന്നു. അന്ന് ജീവനക്കാർ എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു സംഭവം. അതിനാൽ ആളപായം ഉണ്ടായില്ലെങ്കിലും കമ്പ്യൂട്ടറുകൾക്കും ഏറെ ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

അന്ന് മുതൽ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ജീവനക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. അപകടത്തെ തുടർന്ന് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തി. കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലും ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Cherthala Taluk Office
ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ; ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇളവ്

കാലപ്പഴക്കം ചെന്ന കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമിക്കുന്നതിന് എം.എൽ.എ. പി. പ്രസാദിന്റെ ഇടപെടലിനെ തുടർന്ന് തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്. കെട്ടിടം പണിയാത്തതിന് പിന്നിൽ ഫണ്ടിന്റെ ലഭ്യതക്കുറവല്ല കാരണം. വർഷങ്ങൾ പഴക്കമുള്ള ഈ പഴയ താലൂക്ക് ഓഫീസ് കെട്ടിടം നിലനിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ആർക്കിടെക്റ്റ് നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ.

Cherthala Taluk Office
'ആസിഡ് ഒഴിക്കുക എന്നത് നമുക്കത്ര പരിചിതമല്ല, ആ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞിരുന്നു'; സംവിധായകൻ

നൂറ് വർഷത്തിലധികം പഴക്കമുള്ള നിർമ്മിതികൾ സംരക്ഷിത സ്മാരകങ്ങളായി സംരക്ഷിക്കണമെന്ന ഉത്തരവുള്ളതിനാൽ, ഇത് പൊളിച്ചു കളയുന്നത് എളുപ്പമല്ല. ഈ കാരണത്താൽ കെട്ടിടം നിലവിൽ ഉള്ളതുപോലെ തന്നെ നിലനിർത്തേണ്ടി വന്നിരിക്കുകയാണ്. എന്നിരുന്നാലും, പി.ഡബ്ല്യു.ഡി ആർക്കിടെക്റ്റ് ഇതുവരെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിട്ടില്ല. നിർമ്മാണപ്രവർത്തനങ്ങൾക്കോ മറ്റ് കാര്യങ്ങൾക്കോ ഫണ്ടിന്റെ കാര്യത്തിൽ യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും എം എൽ എ ഓഫീസിൽ നിന്നും അറിയിച്ചു.

Cherthala Taluk Office
ബിജെപി പ്രവർത്തകർ 'പാകിസ്ഥാൻ സിന്ദാബാദ്' വിളിക്കില്ല; കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
Summary

Concrete Slab Falls at Cherthala Taluk Office Amid Safety Concerns.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER