രാഹുല്‍ ഗാന്ധി പട്‌നയിലെ യോഗത്തില്‍ പ്രസംഗിക്കുന്നു/ പിടിഐ 
India

കര്‍ണാടക തുടക്കം മാത്രം; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തും; രാഹുല്‍

ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ചേര്‍ന്ന് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ വിജയം ഇതിന്റെ തുടക്കമാണ്. ഭാരത് ജോഡോ യാത്രക്ക് ബിഹാറുകാര്‍ നല്‍കിയത് വലിയ പിന്തുണയാണെന്നും രാഹുല്‍ പറഞ്ഞു. പട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാനായാണ് രാഹുല്‍ പട്‌നയില്‍ എത്തിയത്.

ഇന്ത്യയെ വിഭജിക്കാനും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടാനാവില്ലെന്ന് നിങ്ങള്‍ക്ക് അറിയാം. അതിനെ സ്‌നേഹം കൊണ്ടുമാത്രമെ പരാജയപ്പെടുത്താന്‍ കഴിയു, രാജ്യത്തെ ഒരുമിപ്പിക്കാനും സ്‌നേഹം പ്രചരിപ്പിക്കാനുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

എല്ലാ പ്രതിപക്ഷപാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കാനായി ഇവിടെ വന്നിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുകയാണെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കള്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. പക്ഷെ ഫലം എന്തായിരുന്നു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നതോടെ കര്‍ണാടകയില്‍ ബിജെപി അപ്രത്യക്ഷമായി. തെലങ്കാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി ഒരിടത്തും ഉണ്ടാകില്ലെന്നും അവിടെയെല്ലാം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT