വിഡിയോ സ്ക്രീൻഷോട്ട് 
India

ചെക്കന്റെയും പെണ്ണിന്റെയും മാസ് എന്‍ട്രി കാമറയിലാക്കി, പിന്നാലെ കാല്‍ വഴുതി വെള്ളത്തിലേക്ക്; വിഡിയോ

വിഡിയോ പകര്‍ത്തി പിന്നോട്ട് നീങ്ങുന്നതിനിടെയാണ് കാമറാമാൻ കാൽ വഴുതി പൂളിലേക്ക് വീണത്

Author : സമകാലിക മലയാളം ഡെസ്ക്

പുതുമയുള്ള ചിത്രങ്ങള്‍ക്കായി വിവാഹഫോട്ടോഗ്രാഫര്‍മാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. മരത്തില്‍ തൂങ്ങിക്കിടന്നും കയറില്‍ തൂങ്ങിയാടിയുമെല്ലാം സാഹസികമായാണ് പല രംഗങ്ങളും കാമറയിലാക്കുന്നത്. എന്നാലിപ്പോള്‍ വധൂവരന്‍മാരുടെ എന്‍ട്രി ചിത്രീകരിക്കുന്നതിനിടെ കാമറാമാന് കിട്ടിയ പണിയാണ് വൈറലാകുന്നത്. വിഡിയോ പകര്‍ത്തി പിന്നോട്ട് നീങ്ങുന്നതിനിടെ പുറകിലുള്ള സ്വിമ്മിങ് പൂള്‍ ശ്രദ്ധിക്കാതെ കാമറാമാന്‍ നേരെ വെള്ളത്തിലേക്ക്. 

ആഢംഭര റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ വരനും വധുവും എത്തുന്ന രംഗങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം. ഇരുവരും പരമ്പരാഗത വേഷത്തില്‍ അതിഥികളുടെ ഇടയിലേക്ക് നടന്നുവന്നു. ഇവരുടെ രംഗപ്രവേശനം മുന്നില്‍ നിന്ന് ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന ഫോട്ടോഗ്രാഫര്‍. ഒടുവില്‍ കാല്‍വഴുതി പൂളിലേക്ക് മറിയുകയായിരുന്നു. വെള്ളത്തില്‍ വീണെങ്കിലും കാമറ കൈയില്‍ നിന്ന് വീഴാതെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. 

സംഭവത്തില്‍ ഫോട്ടോഗ്രാഫര്‍ക്ക് പരിക്കൊന്നും സംഭവിച്ചില്ലെന്ന ആശ്വാസമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളില്‍ നിറയുന്നത്. വെള്ളത്തില്‍ വീണിട്ടും കാമറ സൂക്ഷിക്കാന്‍ നടത്തിയ ശ്രമം എടുത്തുപറയുന്നവരും ഇക്കൂട്ടത്തിലുണ്ട്, എങ്കിലും കാമറയ്‌ക്കോ ലെന്‍സിനോ കേടുപാടുണ്ടോ എന്ന് തിരക്കുകയാണ് പലരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT