ഫയൽ ചിത്രം 
India

കല്യാണപ്പന്തലില്‍ വച്ച് വരന്‍ കാമുകിയുടെ അടുത്തേക്ക് ഓടിപ്പോയി; വിവാഹത്തിനെത്തിയ അതിഥി വധുവിനെ താലി ചാര്‍ത്തി

കല്യാണപ്പന്തലില്‍ വച്ച് വരന്‍ ഓടിപ്പോയതിന് പിന്നാലെ വിവാഹത്തിന് എത്തിയ അതിഥി വധുവിന്റെ കഴുത്തില്‍ താലി കെട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കല്യാണപ്പന്തലില്‍ വച്ച് വരന്‍ ഓടിപ്പോയതിന് പിന്നാലെ വിവാഹത്തിന് എത്തിയ അതിഥി വധുവിന്റെ കഴുത്തില്‍ താലി കെട്ടി. കര്‍ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലാണ് സംഭവം.

ഞായറാഴ്ചയായിരുന്നു സഹോദരന്‍മാരായ നവീന്റെയും അശോകിന്റെയും കല്യാണം. കല്യാണവേദി ഒരേസ്ഥലത്തായിരുന്നു. നവീനാണ് വധു സിന്ധുവിനെ ഉപേക്ഷിച്ച് കല്യാണപ്പന്തലില്‍ നിന്ന് ഓടിപ്പോയത്. പ്രീവെഡ്ഡിങ് ഉള്‍പ്പടെയുള്ള ആഘോഷപരിപാടികളില്‍ ഇരുവരും പങ്കെടുത്തിരുന്നു.

വിവാഹത്തിനായി വരന്‍ പന്തലില്‍ എത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ കല്യാണവേദിയില്‍ വച്ച് വിഷം കഴിച്ച് തൂങ്ങിമരിക്കുമെന്ന് കാമുകി ഭീഷണി മുഴക്കി. ഇതോടെ വരന്‍ വധുവിനെ ഉപേക്ഷിച്ച് കാമുകിയുടെ അടുത്തേക്ക് ഓടിപ്പോയി. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ യുവതിക്ക് അനുയോജ്യനായ ഭര്‍ത്താവിനെ വിവാഹപ്പന്തലില്‍ വച്ചുതന്നെ കണ്ടെത്തുകയായിരുന്നു. വിവാഹത്തിനെത്തിയ ചന്ദ്രപ്പനാണ് യുവതിയെ താലികെട്ടിയത്. അതേ വേദിയില്‍ വച്ച് തന്നെ സഹോദരന്‍ അശോക് പറഞ്ഞുറപ്പിച്ച വധുവിനെ താലികെട്ടി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന