നരേന്ദ്ര മോദി, മമത ബാനര്‍ജി 
India

മോദി-മമത കൂടിക്കാഴ്ച ഇന്ന്, നാളെ പ്രതിപക്ഷവുമായി ചർച്ച; ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് ദിദീ 

ദേശീയ തലത്തിൽ സംയുക്ത പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് മമതയുടെ ഡൽഹി സന്ദർശനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസനവിഷയങ്ങൾ ചർച്ചചെയ്യാൻ ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച്ച. സംസ്ഥാന തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ തുടങ്ങിയ പോർവിളി പെഗാസെസ് ചോർച്ചയിലെത്തി നിൽക്കെയാണ് മമത മോദിയെ കാണുന്നത്. 

ദേശീയ തലത്തിൽ സംയുക്ത പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് മമതയുടെ ഡൽഹി സന്ദർശനം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിരുദ്ധ വിശാലസഖ്യം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ബംഗാളിൽ മൂന്നാംവട്ടവും മമതയെ മുഖ്യമന്ത്രിയാക്കിയ വിജയത്തിനു ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ ദിവസങ്ങൾക്കു മുമ്പ് സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മമതയുടെ സന്ദർശനം. 

ഇന്നലെ തലസ്ഥാനത്തെത്തിയ മമത നാളെ പ്രതിപക്ഷ നേതാക്കളായ സോണിയ, ശരദ് പവാർ എന്നിവരെ കാണും. രാഷ്ട്രപതിയെ കാണാനും മമത അനുമതി തേടിയിട്ടുണ്ട്. പാർലെമെന്റ് സെൻട്രൽ ഹാൾ സന്ദർശനവും അജണ്ടയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT