സുവേന്ദു അധികാരി file
India

'തൃണമൂൽ വിട്ട് മോദിക്കൊപ്പം ചേരാൻ ഉപദേശിച്ചത് പ്രണബ് മുഖർജി' ; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

'ഒരു ജീവനക്കാരനായി തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇവിടെത്തന്നെ നിൽക്കുക. സ്വന്തമായി മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക?'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

കൊൽക്കത്ത: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയാണ് തൃണമൂൽ കോൺഗ്രസ് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേരാൻ തന്നെ ഉപദേശിച്ചതെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപ. നേതാവുമായ സുവേന്ദു അധികാരി. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായിരുന്ന പ്രണബ് മുഖർജി ഈ ഉപദേശം നൽകിയതെന്ന് സുവേന്ദു അധികാരി പറഞ്ഞു. ചൊവ്വാഴ്ച കൊൽക്കത്തയിൽ നടന്ന 'ദി ഇക്കണോമിക് ടൈംസ് ബംഗാൾ അസെൻഡ്‌സ്' ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

പ്രണബ് മുഖർജിയെ തന്റെ യഥാർത്ഥ ഉപദേശകൻ എന്നാണ് സുവേന്ദു അധികാരി വിശേഷിപ്പിച്ചത്. "അദ്ദേഹം രാഷ്ട്രപതിയായതിന് ശേഷമാണ് ഞാൻ റെയ്‌സിന ഹില്ലിൽ (രാഷ്ട്രപതി ഭവൻ) പോയത്. അന്ന് പ്രണബ് ജി എന്നോട് പറഞ്ഞു: 'നീ എന്തുചെയ്യണമെന്ന് ചിന്തിക്കുക. ഒരു ജീവനക്കാരനായി തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇവിടെത്തന്നെ നിൽക്കുക. സ്വന്തമായി മുന്നോട്ട് പോകണമെന്നുണ്ടെങ്കിൽ മോദിജിക്കൊപ്പം നിൽക്കുക'," സുവേന്ദു അധികാരി ഓർത്തെടുത്തു.

'അമ്മായിയും മരുമകനും നയിക്കുന്ന കമ്പനി'

തൃണമൂൽ കോൺഗ്രസിന്റെ ആഭ്യന്തര പ്രവർത്തനങ്ങളെക്കുറിച്ച് പ്രണബ് മുഖർജി നടത്തിയ വിലയിരുത്തലും സുവേന്ദു അധികാരി പങ്കുവെച്ചു. മമത ബാനർജിയെയും അനന്തരവൻ അഭിഷേക് ബാനർജിയെയും പരാമർശിച്ചുകൊണ്ട്, "അവരുടേത് അമ്മായിയും മരുമകനും ചേർന്ന് നടത്തുന്ന ഒരു ഏകവ്യക്തി പാർട്ടിയാണ്. ഒരു മാനേജിംഗ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമുള്ള ഒരു കമ്പനി പോലെയായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. ഞാനും അവിടെ ഉണ്ടായിരുന്നു, പക്ഷേ ഒരു ജീവനക്കാരനായി തുടരാൻ ഞാൻ ആഗ്രഹിച്ചില്ല, അതിനാൽ ഞാൻ പാർട്ടി വിട്ടു," അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയത്തിനതീതമായി ഓരോ ഇന്ത്യക്കാരനും ബഹുമാനിക്കുന്ന വ്യക്തിത്വമായിരുന്നു പ്രണബ് മുഖർജിയെന്നും അദ്ദേഹം തന്റെ രക്ഷിതാവും ഉപദേശകനുമായിരുന്നുവെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു. എന്നാൽ ഈ കൂടിക്കാഴ്ച എപ്പോഴാണ് നടന്നതെന്ന ചോദ്യത്തിന്, അന്തരിച്ച നേതാവിനെച്ചൊല്ലി വിവാദങ്ങളുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു.

2012 മുതൽ 2017 വരെ ഇന്ത്യയുടെ 13-ാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി 2020 ഓഗസ്റ്റിലാണ് അന്തരിച്ചത്. ഇതിന് മാസങ്ങൾക്ക് ശേഷം 2020-ലാണ് മമത ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ, അഭിഷേക് ബാനർജിയുടെ അമിത ഇടപെടലുകളാണ് പാർട്ടി വിടാൻ കാരണമായതെന്ന് ആരോപിച്ച് നിരവധി മുതിർന്ന തൃണമൂൽ നേതാക്കളും രംഗത്തെത്തിയിരുന്നു.

West Bengal Chief Minister and BJP leader Suvendu Adhikari revealed at a Kolkata summit that late former President Pranab Mukherjee advised him at Rashtrapati Bhavan to leave the "aunt-nephew" run Trinamool Congress and align with Prime Minister Narendra Modi if he wanted to grow independently rather than remain an "employee."

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

തൃശൂരിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകൾ; അഭിമുഖം 28-ന്

രാവിലെ വർക്കൗട്ട്, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ; ദിനചര്യ വെളിപ്പെടുത്തി ചാക്കോച്ചൻ; 'ഡ്രീം ലൈഫ്' എന്ന് കമന്റുകൾ

'വഞ്ചന ഇല്ലെങ്കില്‍ കുഴപ്പമില്ല'; ലിവ്-ഇന്‍ പങ്കാളിയുടെ മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റമല്ലെന്ന് കര്‍ണാടക ഹൈക്കോടതി

'ഗുണ്ടൽപേട്ട് കയ്യേറി, കുടകിൽ തോന്ന്യവാസം'; മലയാളികൾക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവ് പ്രതാപ് സിംഹ