Rajasthan HC  
India

വാട്‌സ്ആപ്പിലൂടെ മാത്രം നോട്ടീസ് നല്‍കിയുള്ള അറസ്റ്റ് നിയമപരമല്ല: രാജസ്ഥാന്‍ ഹൈക്കോടതി

രാജസ്ഥാന്‍ സ്‌കില്‍ ആന്‍ഡ് ലൈവ്ലിഹുഡ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി മീണ എന്നയാളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: വാട്ട്സ്ആപ്പ് വഴി മാത്രം നല്‍കുന്ന നോട്ടീസ് അറസ്റ്റിന് അടിസ്ഥാനമാകില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. രാജസ്ഥാന്‍ സ്‌കില്‍ ആന്‍ഡ് ലൈവ്ലിഹുഡ്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രവി മീണ എന്നയാളുടെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ രവി മീണയെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനും അന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) എഎസ്പി ആയിരുന്ന പുഷ്‌പേന്ദ്ര സിംഗ് റാത്തോഡിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രവി മീണയുടെ ഹര്‍ജിയില്‍ ജസ്റ്റിസ് പ്രവീര്‍ ഭട്‌നഗറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2023 ഫെബ്രുവരി 1 നാണ് എസിബി പരാതിക്കാരനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ്, അന്വേഷണ ഉദ്യോഗസ്ഥന്‍ 2023 ജനുവരി 25 ന് വാട്ട്സ്ആപ്പ് വഴി നോട്ടീസ് അയച്ചിരുന്നു. ജനുവരി 31 ന് ഹാജരാകാന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍ ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരന്‍ കൂടുതല്‍ സമയം തേടി. ഇത്തരം ഒരു ആശയവിനിമയം നിലനില്‍ക്കെ എസിബി റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസിബി നടപടി സെക്ഷന്‍ 41 എ സിആര്‍പിസിയുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍ ഉയര്‍ത്തിയ വാദം. അറസ്റ്റിന് മുമ്പ് ശരിയായ ഹാജരാകല്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമ വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ല. ഈ നടപടി നിയമത്തെയും കോടതിയെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടികള്‍ വേണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.

WhatsApp notice no ground for arrest Rajasthan HC.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങൾ സ്വയം ചർച്ച നടത്തുകയാണോ', ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ

'എടാ കാക്കേ, നിനക്കെന്ത് പറ്റി'; വർണവെറിയുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം

സോണിയയുടെ ആരോഗ്യനില: രാഹുല്‍ഗാന്ധി കോഴിക്കോട് യാത്ര റദ്ദാക്കി; ഖാര്‍ഗെ പകരമെത്തും

ഉയർന്ന ​ഗ്ലൈസെമിക് സൂചിക, പ്രമേഹ രോ​ഗികൾ തണ്ണിമത്തൻ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

SCROLL FOR NEXT