ഗാസിയാബാദ്: റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ മാലപൊട്ടിട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ് മോഷ്ടാവ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. റീല്‍സ് ഷൂട്ട് ചെയ്യുന്നിനിടെ ബൈക്കില്‍ എത്തിയ മോഷ്ടാവ് മാലപ്പൊട്ടിച്ച് കടന്ന് കളയുന്നയിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.
സുഷമ എന്ന യുവതിയുടെ മാലയാണ് മോഷ്ടാവ് കവര്‍ച്ച ചെയ്തത്. റോഡിലൂടെ നടക്കുന്ന യുവതിയുടെ എതിര്‍ ദിശയില്‍ നിന്ന് ബൈക്കിലെത്തിയ മോഷ്ടാവ് യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളയുന്നതാണ് വിഡിയോയിലുളളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മോഷ്ടാവ് ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനില്‍ യുവതിയുടെ മാല പൊട്ടിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ടെന്നും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും ഇന്ദിരാപുരം എസിപി സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates