കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാള്‍ സിംഘുവില്‍ എത്തിയപ്പോള്‍/ എഎന്‍ഐ 
India

'കര്‍ഷകരുമായി സംവാദം നടത്താന്‍ തയ്യാറുണ്ടോ?'; സിംഘുവില്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് കെജരിവാള്‍

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കര്‍ഷക പ്രക്ഷോഭ വേദിയില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കര്‍ഷക പ്രക്ഷോഭ വേദിയില്‍. ഡല്‍ഹി- ഹയിയാന അതിര്‍ത്തിയായ സിംഘുവിലാണ് കെജരിവാള്‍ എത്തിയത്. കാര്‍ഷിക നിയമങ്ങള്‍ എങ്ങനെയാണ് കര്‍ഷകര്‍ക്ക് ഗുണകരമാകുന്നത് എന്ന പറയാന്‍ കഴിയുന്ന ഒരു കേന്ദ്ര നേതാവിനെ പോലും തനിക്ക് കാണാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 32 ദിവസമായി കര്‍ഷകര്‍ കടുത്ത ശൈത്യത്തെ അതിജീവിച്ച് തെരുവില്‍ കഴിയുകയാണ്. നാല്‍പ്പതിന് പുറത്ത് ആളുകള്‍ മരിച്ചു. ഇതെന്നില്‍ വേദനയുണ്ടാക്കുന്നു. കര്‍ഷകരെ കേള്‍ക്കാനും നിയമങ്ങള്‍ പിന്‍വലിക്കാനും ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്'-അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന കേന്ദ്രനേതാക്കളോട് കര്‍ഷകരുമായി സംവാദം നടത്താന്‍ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആര്‍ക്കാണ് കൂടുതല്‍ അറിയതുന്നത് എന്ന് അപ്പോള്‍ മനസിലാക്കാം- അദ്ദേഹം പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT