ദയാന്‍ കൃഷ്ണന്‍ ഫെയ്‌സ്ബുക്ക്
India

Who is Dayan Krishnan:15 വര്‍ഷം എന്‍ഐഎ സംഘത്തില്‍, തഹാവൂര്‍ റാണയ്‌ക്കെതിരായ നിയമപോരാട്ടത്തിന് ചുക്കാന്‍ പിടിച്ചു; ആരാണ് ദയാന്‍ കൃഷ്ണന്‍?

2012ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ദയാന്‍ 15 വര്‍ഷമായി എന്‍ഐഎ സംഘത്തിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തഹാവൂര്‍ റാണയെ തിരിച്ചെത്തിക്കാന്‍ യുഎസ് കോടതിയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മുതിര്‍ന്ന അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനാണ് എന്‍ഐഎയുടെ നിയമപോരാട്ടത്തെ നയിച്ചത്. 2012ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ദയാന്‍ 15 വര്‍ഷമായി എന്‍ഐഎ സംഘത്തിലുണ്ട്.

എന്‍ഐഎയ്ക്ക് വേണ്ടി വിദേശ രാജ്യങ്ങളില്‍ പലതവണ ഇന്ത്യയെ പ്രതിനിധാനം ചെയ്തു. മുഖ്യ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ എന്‍ഐഎ സംഘത്തിലും അംഗമായിരുന്നു. 2011ല്‍ യുകെയില്‍ നിന്ന് വ്യവസായി രവിശങ്കരനേയും 2012ല്‍ റെയ്മണ്ട് വാര്‍ളിയേയും ഇന്ത്യയിലെത്തിക്കാന്‍ വാദിച്ചു.

തഹാവൂര്‍ റാണയുടെ കേസില്‍ 2104ല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി. 2001ലെ പാര്‍ലമെന്റ് ആക്രമണ കേസ്, കാവേരി നദീജലത്തര്‍ക്കം, കോമണ്‍വെല്‍ത്ത് അഴിമതിക്കേസ് തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട കേസുകളിലും വാദിച്ചു. ഊട്ടി സ്വദേശിയാണ്. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുടെ യൂണിവേഴ്‌സിറ്റിയില്‍ ആദ്യ ബാച്ചുകാരനായ ദയാന്‍ 1999ലാണ് പ്രാക്ടീസ് ആരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി