റിയ അഹിര്‍ 
India

പെരുമഴയില്‍ ഒറ്റയ്ക്ക് നെഞ്ചുംവിരിച്ച് നിന്ന് പൊലീസ് വാന്‍ തടഞ്ഞിട്ടു; മുംബൈ സമരത്തിലെ ചുണക്കുട്ടിയായ റിയ അഹിര്‍ ആരാണ്?

വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: പൊലീസെന്നു കേട്ടാലെ പേടിച്ച് ഓടുന്നുവര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചുനിന്ന് ചോദ്യം ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. സിനിമയെ വെല്ലുന്ന മാസ് എന്‍ട്രിയുമായി മുംബൈ പൊലീസിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ ആ ചുണക്കുട്ടിയാണ് റിയ അഹിര്‍.

നീറ്റ് പരീക്ഷാവിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ വാനില്‍ കയറ്റിക്കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് റിയ ഓടിയെത്തിയത്. കോരിച്ചൊരിയുന്ന മഴയില്‍ ചുറ്റുമുള്ളതൊന്നും നോക്കാതെ തലയില്‍ തൊപ്പിയും ഹ്യൂഡിയുമിട്ട് റിയ വാനിന് മുന്നില്‍ നെഞ്ചും വിരിച്ച് നിന്നു. വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെ ഉണ്ടായിരുന്നവര്‍ ആവേശത്തോടെ ഏറ്റുവിളിക്കുകയും അവര്‍ക്കൊപ്പം ചേരുകയും ചെയ്തു. ഒടുവില്‍ പൊലീസിന് പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടി വന്നു. വിദ്യാര്‍ഥിയല്ലെങ്കിലും അവര്‍ക്കൊപ്പം നിലകൊള്ളുന്നെന്ന് റിയ പ്രതികരിച്ചു. റിയയുടെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഒട്ടേറെപ്പേരാണ് ഇവരെ ചുണക്കുട്ടി എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയത്.

നടിയും മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ റിയ അഹിറിന് ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്.ദില്‍ബര എന്ന സംഗീത ആല്‍ബത്തിലാണ് അവസാനം അഭിനയിച്ചത്. ഇതിനുപുറമെ സ്വന്തമായി വസ്ത്രങ്ങള്‍ കൈകൊണ്ട് നിര്‍മിച്ച് വില്‍ക്കുന്ന റിയാസത് എന്ന ബ്രാന്‍ഡിന്റെ ഉടമകൂടിയാണ്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കോക്രോച്ച് ജനത പാര്‍ട്ടി നടത്തിയ സമരത്തിനുനേരെ നടന്ന പൊലീസ് നടപടിയിലും ക്രമക്കേടിലും പ്രതിഷേധിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിലായി തുടര്‍ച്ചയായ മൂന്നാം ദിവസവും വന്‍ പ്രക്ഷോഭമാണ് നടന്നത്.

Who is Riya Ahir? Woman who stood before Mumbai police van during student protest goes viral

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജീവനേക്കാള്‍ വലുതല്ല ഒരു ലക്ഷ്യവും; എന്റെ ഇഷ്ടനിറം കാവി'; പേളിയുടേത് ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ; കമന്റ് ബോക്‌സ് പൂട്ടി താരം

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ഉച്ചയ്ക്ക് 12.30-ന് ചർച്ച നടക്കും

12-ാം തവണയും റേഷൻ കട തകർത്ത് 'ചക്കക്കൊമ്പൻ': ശാന്തൻപാറയിൽ ഭീതി പരത്തി കാട്ടാന ആക്രമണം

'ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല'; സിജെപിയും കേന്ദ്രവുമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ഇന്ന് ചര്‍ച്ച

'സേവനം ചെയ്യുമ്പോഴാണ് മനുഷ്യജന്മം പൂര്‍ണമാകുന്നത്'; മാതാ അമൃതാനന്ദമയിക്ക് 'ജനനി അവാര്‍ഡ്' സമ്മാനിച്ചു