'പിഴവ് സംഭവിക്കാം, പക്ഷെ വഞ്ചന പാടില്ല'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം

അധ്വാനത്തേക്കാളുപരി ഫലത്തിന് മാത്രം മുന്‍ഗണന നല്‍കുന്ന ഒരു സമൂഹം യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളാകും തെരഞ്ഞെടുക്കുക.
sachin tendulkar
സച്ചിൻ ടെണ്ടുൽക്കർപിടിഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കുന്ന ഒരു സംസ്‌കാരം നാം വളര്‍ത്തിയെടുക്കണം. കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നിരാശ തോന്നും. ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാന്‍ നാം ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും സച്ചിന്‍ കുറിച്ചു.

'എന്റെ അച്ഛന്‍ ഒരു പ്രൊഫസറായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം വഴികാട്ടിയുമായിരുന്നു. ചെറുപ്പത്തില്‍ അദ്ദേഹം പകര്‍ന്നു തന്ന പാഠം, പിഴവ് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷെ വഞ്ചന അരുതെന്നാണ്. ഒരിക്കലും കുറുക്കുവഴികള്‍ തേടരുതെന്നാണ്. സമൂഹത്തിലെ മുതിര്‍ന്ന വ്യക്തികള്‍ എന്ന നിലയില്‍ നല്ലൊരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അധ്വാനത്തേക്കാളുപരി ഫലത്തിന് മാത്രം മുന്‍ഗണന നല്‍കുന്ന ഒരു സമൂഹം യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളാകും തെരഞ്ഞെടുക്കുക. തങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിച്ചില്ലെന്ന് കരുതി ഇന്ന് വിദ്യാര്‍ത്ഥികള്‍ നിരാശരാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇനിയൊരിക്കലും അവര്‍ക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്വപ്നങ്ങളും ഊര്‍ജ്ജവും നിറഞ്ഞതാണ് യുവ ഇന്ത്യ. നമ്മുടെ വിജയത്തിന്റെ ഇന്ധനമാണവര്‍. മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സ്‌കൂളുകള്‍, ഭരണാധികാരികള്‍ എന്നിവരടങ്ങുന്ന ഈ സമൂഹത്തിന് നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഊര്‍ജ്ജസ്വലരായി നിലനിര്‍ത്താനും ഉത്തരവാദിത്തമുണ്ട്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന, സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്ന, യോഗ്യത ജയിക്കുന്ന അന്തരീക്ഷം നാം സൃഷ്ടിക്കണം. നമ്മുടെ കുട്ടികളുടെ ഭാവിയെ ശക്തിപ്പെടുത്തുന്നതിനും അവരുടെ ആഗ്രഹങ്ങളെ സംരക്ഷിക്കാനുമുള്ള പരിഹാരങ്ങള്‍ നാം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജയ് ഹിന്ദ്'- സച്ചിന്‍ എക്‌സില്‍ കുറിച്ചു.

അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ എംപിമാര്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തകരും എത്തി. നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആദരമര്‍പ്പിക്കാനാണ് മാര്‍ച്ച് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് ബസുകളിലായി എത്തിയ പ്രതിപക്ഷ എംപിമാരെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ എടുത്തുമാറ്റി. ബിര്‍ള മന്ദിരത്തില്‍ ധര്‍ണ ഇരുന്ന ശേഷം ദേശീയഗാനം പാടി പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.

sachin tendulkar
'വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം, സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണം'; മോദി സര്‍ക്കാരിനോട് മുരളി മനോഹര്‍ ജോഷി
sachin tendulkar
ഒറ്റക്കെട്ടായി പ്രതിപക്ഷം; ഗാന്ധിജി വെടിയേറ്റ് വീണ സ്ഥലത്ത് പ്രതിഷേധം; ജന്തര്‍ മന്ദിറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
sachin tendulkar
സിജെപി സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ; ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മൗനവ്രതം

'Failure is okay, cheating is not': Sachin Tendulkar speaks out on NEET protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com