സിജെപി സമരത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ; ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മൗനവ്രതം

മഹാരാഷ്ട്രയിലെ അഹല്യ നഗറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ഹസാരെയുടെ നിശബ്ദ സമരം.
CJP protest: Anna Hazare holds 'maun andolan' in support of protesting students
അണ്ണാ ഹസാരെ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ. കഴിഞ്ഞ ദിവസം പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചതിന് തൊട്ടുപിന്നലെയാണ് ഹസാരെ നിശബ്ദ പ്രതിഷേധം നടത്തിയത്. മഹാരാഷ്ട്രയിലെ അഹല്യ നഗറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു ഹസാരെയുടെ നിശബ്ദ സമരം.

രാവിലെ പതിനൊന്നു മണിമുതല്‍ ഒരു മണിവരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. തുടര്‍ന്ന് അദ്ദേഹം ഇതേ ജില്ലയിലുള്ള തന്റെ ഗ്രാമമായ റാലേഗന്‍ സിദ്ധിയിലേക്ക് മടങ്ങി. പ്രതിഷേധത്തിന് മുന്നോടിയായി ബുധനാഴ്ച അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളുടെയും പൊലീസ് നടപടികളുടെയും വാര്‍ത്തകള്‍ അത്യധികം വേദനാജനകമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധസമരം ക്രമസമാധാന പ്രശ്‌നമായി കാണാതെ, അത് സമൂഹത്തിന്റെ വേദനയും പ്രതീക്ഷയുമായി കാണണമെന്ന് ഹസാരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

മന്ത്രിയുടെ രാജി വാങ്ങിയാല്‍ സര്‍ക്കാരിന് അധികാരം നഷ്ടപ്പെടില്ല. പകരം, തങ്ങളുടെ വകുപ്പുകളുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിച്ചില്ലെങ്കില്‍ തങ്ങള്‍ക്കും സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന വ്യക്തമായ സന്ദേശം അത് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കും. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമാക്കുമെന്നും അണ്ണാ ഹസാരെ കത്തില്‍ വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്ത് അമിതമായ ബലപ്രയോഗം ഒഴിവാക്കേണ്ടതുണ്ടെന്നും അണ്ണാ ഹസാരെ പറഞ്ഞു.ഗാന്ധിയന്‍ തത്വങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി, സര്‍ക്കാര്‍ സമരക്കാരുടെ വാക്കുകള്‍ ക്ഷമയോടെ കേള്‍ക്കുകയും വിശ്വാസം വളര്‍ത്തുകയും ചര്‍ച്ചകളിലൂടെ ഭിന്നതകള്‍ പരിഹരിക്കുകയും വേണം. ക്രമക്കേടുകളോ അഴിമതികളോ വെളിച്ചത്തു വരുമ്പോഴെല്ലാം അതിന്റെ ഉത്തരവാദിത്തം താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെമേല്‍ മാത്രം കെട്ടിവെക്കാറാണ് പതിവെന്നും നല്ല കാര്യങ്ങളുടെ ക്രെഡിറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കാറുണ്ടെന്നും അണ്ണാ ഹസാരെ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സിജെപി പ്രതിനിധികളുമായി എപ്പോള്‍വേണമെങ്കിലും എത്ര സമയവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. 'കഴിഞ്ഞദിവസം ഉച്ചമുതല്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ നാല് തവണ സമീപിച്ചിട്ടുണ്ട്്. എല്ലാ യുവ സുഹൃത്തുക്കളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എപ്പോള്‍ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. സര്‍ക്കാരിന് യാതൊരു മുന്‍വിധികളുമില്ല', പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.

CJP protest: Anna Hazare holds 'maun andolan' in support of protesting students
അന്ന് ഹീറോ, ഇന്നോ? ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ '97ല്‍ പ്രതിഷേധം നയിച്ച ധര്‍മേന്ദ്ര പ്രധാന്‍
CJP protest: Anna Hazare holds 'maun andolan' in support of protesting students
'എപ്പോള്‍ വേണമെങ്കിലും എത്ര സമയവും ചര്‍ച്ച നടത്താം'; സിജെപിയെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം
CJP protest: Anna Hazare holds 'maun andolan' in support of protesting students
പ്രധാനമന്ത്രിയുടേത് വെറും 'തൈലം പുരട്ടല്‍'; ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് സിജെപി; മെട്രോ സ്‌റ്റേഷന്‍ അടച്ചതിനെതിരെ ചീഫ് ജസ്റ്റിസ്
Summary

CJP protest: Anna Hazare holds 'maun andolan' in support of protesting students

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com