'എപ്പോള്‍ വേണമെങ്കിലും എത്ര സമയവും ചര്‍ച്ച നടത്താം'; സിജെപിയെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം

CJP Protest
CJP Protestx
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സിജെപിയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂറിനിടെ നാലുതവണ വിദ്യാര്‍ഥി പ്രതിനിധികളെ ചര്‍ച്ചയ്ക്ക് സമീപിച്ചെന്നും എപ്പോള്‍ വേണമെങ്കിലും എത്ര സമയവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

CJP Protest
'ഇനി ഇവിടെ കണ്ടാല്‍ ലഹരിക്കേസില്‍ പിടിച്ച് അകത്തിടും'; പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ജെപി നഡ്ഡയുടെ ഓഫീസിലോ വസതിയിലോ ചര്‍ച്ച നടത്താം. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിമാന പ്രശ്നമില്ലെന്നും താനും ആരോഗ്യമന്ത്രി ജെപി നഡ്ഡയും ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരന്തരമായ നടപടികളുടെ ഭാഗമാണിത്. വിനയപൂര്‍വ്വം, നിങ്ങളെല്ലാവരെയും വന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞദിവസം ഉച്ചമുതല്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ നാല് തവണ സമീപിച്ചിട്ടുണ്ട്. എല്ലാ യുവ സുഹൃത്തുക്കളുമായും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എപ്പോള്‍ വേണമെങ്കിലും, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് എല്ലാ വിഷയങ്ങളിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. സര്‍ക്കാരിന് യാതൊരു മുന്‍വിധികളുമില്ല', പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി കൂടിയായ ജിതേന്ദ്ര സിങ് വ്യക്തമാക്കി.

CJP Protest
പ്രധാനമന്ത്രിയുടേത് വെറും 'തൈലം പുരട്ടല്‍'; ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കാതെ ജന്തര്‍ മന്തര്‍ വിടില്ലെന്ന് സിജെപി; മെട്രോ സ്‌റ്റേഷന്‍ അടച്ചതിനെതിരെ ചീഫ് ജസ്റ്റിസ്
Summary

Union minister says govt approached CJP 4 times, ready to talk and find solution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Retired Air Marshal Jitendra Mishra Appointed First CEO of Ayodhya Ram Temple Trust
shashi tharoor, cjp protest, dharmendra pradhan
CJP Protest
CJP Protest
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com