Sharmistha panoli വിഡിയോ സ്‌ക്രീന്‍ഷോട്ട്
India

ആരാണ് ശര്‍മിഷ്ഠ പനോളി? എന്താണ് ജയിലിലടക്കാന്‍ കാരണമായ ആ വിവാദ പ്രസ്താവന

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു ശര്‍മിഷ്ഠ തന്റെ വിവാദ വീഡിയോയില്‍ പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയതിന് ശര്‍മിഷ്ഠ പനോളി( Sharmistha panoli) എന്ന 22കാരിയെ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. പുനെയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമാണ് ശര്‍മിഷ്ഠ.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ നിശബ്ദത പാലിക്കുന്നുവെന്നായിരുന്നു ശര്‍മിഷ്ഠ തന്റെ വിവാദ വീഡിയോയില്‍ പറഞ്ഞത്. വിഡിയോയില്‍ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ള പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. വിവാദമായതോടെ വിഡിയോ നീക്കം ചെയ്യുകയും, ശര്‍മിഷ്ഠ മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ വിഡിയോ നീക്കം ചെയ്യുന്നതിന് മുമ്പ് തന്നെ ശര്‍മിഷ്ഠയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസിന് പരാതി ലഭിച്ചു. വെള്ളിയാഴ്ച്ച രാത്രി ശര്‍മിഷ്ഠയെ ഗുരുഗ്രാമില്‍വച്ച് അറസ്റ്റ് ചെയ്തു.

പുനെ നിയമ സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമാണ് ശര്‍മിഷ്ഠ. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്ന് പറയുന്ന വിഡിയോകളാണ് അവരെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാക്കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഒരു പാകിസ്ഥാന്‍ യുവാവ് എത്തിയിരുന്നു. ഇതിനുള്ള മറുപടി 2025 മെയ് 14ന് ശര്‍മിഷ്ഠ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഈ വിഡിയോയില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് നടന്മാര്‍ പാലിച്ച മൗനത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതാണ് വിവാദമായത്.

മുസ്ലീം പ്രവാചകന്മാരെ അധിക്ഷേപിച്ചു എന്നതായിരുന്നു ശര്‍മിഷ്ഠയ്ക്കെതിരായ മറ്റൊരു ആരോപണം. വീഡിയോ വൈറലായതോടെ ശര്‍മിഷ്ഠയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നിരവധി ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ഒപ്പം വധഭീഷണി വേറെയും. ശര്‍മിഷ്ഠക്കെതിരെ പരാതികളുടെ കൂമ്പാരമായിരുന്നു കൊല്‍ക്കത്ത പൊലീസിന് ലഭിച്ചത്.

ശര്‍മിഷ്ഠയ്ക്കും കുടുംബത്തിനും വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും കൈപ്പറ്റാന്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. നോട്ടീസുകള്‍ കൈപ്പറ്റാത്തതിനാലും മറുപടി ലഭിക്കാത്തതിനാലും കൊല്‍ക്കത്തയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് അവര്‍ അറസ്റ്റിലായി. കൂടുതല്‍ അന്വേഷണത്തിനും ഫൊറന്‍സിക് പരിശോധനയ്ക്കുമായി പൊലീസ് ശര്‍മിഷ്ഠയുടെ ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT