മുംബൈ: ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ പതിനഞ്ച് വിമത എംഎൽഎമാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും ഡെപ്യൂട്ടി സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയുമാണ് ഹർജി. താക്കറെ പക്ഷവും വിമതർക്കെതിരെ ഇന്ന് കോടതിയെ സമീപിക്കും.
സൂര്യകാന്ത്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് വാദം കേൾക്കുക. രാവിലെ പത്തരയോടെ കേസ് പരിഗണിക്കും. മൂന്നിൽ രണ്ട് എംഎൽഎമാരുടെ പിന്തുണ ഉള്ള തന്നെ നിയമസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയ നടപടി തെറ്റാണെന്നാണ് ഹർജിയിൽ പറയുന്നത്.
വിമത എംഎൽഎമാരുടേയും കുടുംബത്തിന്റേയും സുരക്ഷയിൽ മഹാരാഷ്ട്ര ഗവർണർ ആശങ്ക അറിയിച്ചു. ഇവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കാൻ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷ്യാരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലക്ക് കത്തയച്ചു. അടിയന്തര സാഹചര്യത്തിൽ കേന്ദ്ര സേനയെ സംസ്ഥാനത്തേക്ക് അയക്കാൻ തയ്യാറാക്കി നിർത്തണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ ഗവർണർ ആവശ്യപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates