പവന്‍ ഖേര ഫയൽ
India

'ആര്‍എസ്എസിനെ നരേന്ദ്രമോദി പോലും ഗൗരവത്തിലെടുക്കുന്നില്ല, പിന്നെയാണോ?'

'സംസാരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്നെങ്കില്‍ എല്ലാവരും അവരെ ഗൗരവമായി എടുക്കുമായിരുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ആര്‍എസ്എസിനെ ആരാണ് ഗൗരവമായി കാണുന്നത്? പ്രധാനമന്ത്രി മോദി അവരെ കാര്യമായി എടുക്കുന്നില്ല, പിന്നെ നമ്മള്‍ എന്തിനാണ്?... സംസാരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്നെങ്കില്‍ എല്ലാവരും അവരെ ഗൗരവമായി എടുക്കുമായിരുന്നു. ആ സമയത്ത് അവര്‍ (ആര്‍എസ്എസ്) മൗനം പാലിച്ചു. അവരും അധികാരം ആസ്വദിച്ചു... പവന്‍ ഖേര അഭിപ്രായപ്പെട്ടു.

അഹങ്കാരം മൂലമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 241 ല്‍ ഒതുങ്ങിയതെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിറംമങ്ങിയ വിജയത്തിന് കാരണം അഹങ്കാരമാണ്. അഹങ്കാരികളെ രാമന്‍ 241 ല്‍ ഒതുക്കിയെന്നും ജയ്പൂരിലെ കനോട്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭഗവാന്‍ രാമന്റെ ഭക്തര്‍ പതുക്കെ അഹങ്കാരികളായി മാറി. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. പക്ഷേ അഹങ്കാരം മൂലം രാമന്‍ അവരെ 241ല്‍ നിര്‍ത്തിയെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ പേരു പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. രാമനില്‍ വിശ്വാസമില്ലാത്തവര്‍ ഒരുമിച്ചിട്ടും, അവരെ 234-ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്. ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 241 സീറ്റും ഇന്ത്യാ മുന്നണിക്ക് 234 സീറ്റുകളുമാണ് ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT