പ്രതീകാത്മക ചിത്രം 
India

ബന്ധുവിനെ കല്യാണം കഴിക്കാന്‍ സമ്മതിച്ചില്ല; 28കാരിയുടെ മൂക്കും നാക്കും അറുത്തെടുത്ത് ഭര്‍തൃവീട്ടുകാര്‍, കേസ് 

രാജസ്ഥാനില്‍ വിധവയ്ക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ വിധവയ്ക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ആക്രമണം. മൂക്കും നാക്കും മുറിച്ചെടുത്തു. ബന്ധുവിനെ കല്യാണം കഴിക്കാനുള്ള ആവശ്യം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം.

ജയ്‌സാല്‍മറിലാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.കൂട്ടുപ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നതായും പൊലീസ് വ്യക്തമാക്കി.

ആറുവര്‍ഷം മുന്‍പായിരുന്നു 28കാരിയുടെ വിവാഹം. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവരുടെ ഭര്‍ത്താവ് മരിച്ചു. ഇതിന് ശേഷം ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പൊലീസ് പറയുന്നു.

ഭര്‍തൃവീട്ടുകാരുടെ ഈ ആവശ്യം 28കാരി തുടര്‍ച്ചയായി നിരാകരിച്ചതായി സഹോദരന്‍ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോയ 28കാരിയെ, വീട്ടിലെത്തി ഭര്‍തൃവീട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. യുവതിയുടെ മൂക്കും നാക്കും അറുത്തെടുത്ത വീട്ടുകാര്‍ കയ്യോടിച്ചതായും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണത്തിന് ഇരയായതെന്നും യുവതിയുടെ സഹോദരന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്