പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനില്‍; വിവാഹേതര ബന്ധം സംശയിച്ച് കൊലപാതകം, അറസ്റ്റ്

ഭര്‍ത്താവിനെ കൊലപ്പെടുത്തി തല അറുത്തെടുത്ത് 50കാരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: ഭര്‍ത്താവിനെ കൊലപ്പെടുത്തി തല അറുത്തെടുത്ത് 50കാരി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രയിലെ തിരുപ്പതിയിലാണ് സംഭവം. 53കാരനായ രവിചന്ദറാണ് കൊല്ലപ്പെട്ടത്. രവിചന്ദറിന്റെ ഭാര്യ വസുന്ധരയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഓട്ടോയിലാണ് സ്ത്രീ പൊലീസ് സ്‌റ്റേഷന് മുന്നില്‍ വന്നിറങ്ങിയത്. തുടര്‍ന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ തലയുമായി സ്‌റ്റേഷനുള്ളിലേക്ക് കടന്ന് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. 

വ്യവസായിയാണ് രവിചന്ദര്‍. ഇവര്‍ക്ക് 20 വയസുള്ള ഒരു മകനുണ്ട്. അടുത്തിടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ വൈകിയെത്തിയ രവിചന്ദറുമായി ഭാര്യ വഴക്കിടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു കൊലപാതകം. 

രവിചന്ദറിന് വിവാഹേതര ബന്ധമുണ്ടെന്ന് വസുന്ധര സംശയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. രവിചന്ദറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT