പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിക്കുന്നത് ക്രൂരത; വിവാഹ മോചനം അനുവദിക്കാന്‍ കാരണമെന്ന് ഹൈക്കോടതി

വീട്ടില്‍ വച്ചും അല്ലാതെയും നാല്‍പ്പത്തിയൊന്നുകാരിയായ ഭാര്യ ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് വ്യക്തമായതായി കോടതി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കുന്നത് ക്രൂരതയാണെന്നും വിവാഹ മോചനം അനുവദിക്കാന്‍ കാരണമായി കണക്കാക്കാമെന്നും കര്‍ണാടക ഹൈക്കോടതി. വിവാഹ മോചനം ആവശ്യപ്പെട്ടുള്ള നാല്‍പ്പത്തിനാലുകാരന്റെ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

വീട്ടില്‍ വച്ചും അല്ലാതെയും നാല്‍പ്പത്തിയൊന്നുകാരിയായ ഭാര്യ ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. ഇതേ കാരണം ചൂണ്ടിക്കാട്ടി പലപ്പോഴും ഭര്‍ത്താവിനൊപ്പമിരിക്കാന്‍ ഭാര്യ തയാറായിരുന്നില്ലെന്നും കോടതി പറഞ്ഞു.

ഇരുണ്ട നിറം ആയതിനാല്‍ ഭര്‍ത്താവിനെ ഇഷ്ടമല്ലാത്ത ഭാര്യ അതു മറച്ചുവയ്ക്കാന്‍ ഇയാള്‍ക്കെതിരെ അവിഹിത ബന്ധം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതു വിവാഹ ബന്ധത്തിലെ ക്രൂരത തന്നെയാണെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമം 13 (1) എ വകുപ്പു പ്രകാരം വിവാഹ മോചനം അനുവദിക്കാന്‍ ഇതു കാരണമാണെന്ന് കോടതി പറഞ്ഞു.

ബംഗളൂരുവില്‍നിന്നുള്ള ദമ്പതികള്‍ 2007ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. 2012ല്‍ ഭര്‍ത്താവ് വിവാഹ മോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT