2022ലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്.  പ്രതീകാത്മക ചിത്രം
India

ഭാര്യ ഉറങ്ങുന്നത് മറ്റൊരു മുറിയില്‍; ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

ജസ്റ്റിസ് രജനി ദുബെയും ജസ്റ്റിസ് സഞ്ജയ് കുമാര്‍ അഗര്‍വാളും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: മതിയായ കാരണമില്ലാതെ ഒരു വീടിനകത്ത് മറ്റൊരു മുറിയില്‍ ഭാര്യ കിടന്നുറങ്ങുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി കോടതി ശരിവെച്ചു. ജസ്റ്റിസ് രജനി ദുബെയും ജസ്റ്റിസ് സഞ്ജയ് കുമാര്‍ അഗര്‍വാളും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള ജില്ലാ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു. 2022ലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്.

2021 ഒക്ടോബറിലാണ് ഇരുവരുടേയും വിവാഹം. വിവാഹ ദിവസവും പിന്നീടും തങ്ങള്‍ ഒത്തൊരുമയോടെ കഴിഞ്ഞിരുന്നെന്നും ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മറ്റൊരു റൂമില്‍ കിടക്കാന്‍ തുടങ്ങിയതെന്നും ഭാര്യയും വാദിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചതെന്നും ഭര്‍ത്താവും വാദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമുദായത്തിന്റെ യോഗം വിളിച്ചും പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിട്ടും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'