പ്രതീകാത്മക ചിത്രം 
India

ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; ആഡംബര ഹോട്ടലിന്റെ മാനേജര്‍ യുവതിയെ കടലില്‍ മുക്കിക്കൊന്നു

ബീച്ചില്‍ ഫോട്ടയെടുക്കുന്നവരാണ് ദമ്പതികള്‍ കടലിലേക്ക് ഇറങ്ങുന്നത് കണ്ടത്. സംശയം തോന്നിയ അവര്‍ വിവരം പൊലീസിനെ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ ആഡംബര ഹോട്ടല്‍ മാനേജര്‍ ഭാര്യയെ കടലില്‍ മുക്കിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 29കാരനായ ലഖ്‌നൗ സ്വദേശി ഗൗരവ് കത്തിയാറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരുവര്‍ഷം മുന്‍പായിരുന്നു ദീക്ഷ ഗംഗാവാറും ഇയാളും തമ്മിലുള്ള വിവാഹം. വിവാഹശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് പൊലീസ്  പറയുന്നു. 

ഗൗരവ് ഗോവയിലെത്തിയതിന് പിന്നാലെയാണ് ദീക്ഷയും ലഖ്‌നൗവില്‍ നിന്ന് ഇവിടേക്ക് എത്തിയത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.ഇതേചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടതായും പൊലീസ് പറയുന്നു.വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വഴക്കിട്ടു. അതിന് പിന്നാലെ ദീക്ഷയെ ഗൗരവ് ബൈക്കില്‍ ബീച്ചിലേക്ക് കൊണ്ടുപോയി.  ഏറെ സമയം ബീച്ചില്‍ ചെലവഴിക്കുകയും ചെയ്തു.

ബീച്ചില്‍ ഫോട്ടയെടുക്കുന്നവരാണ് ദമ്പതികള്‍ കടലിലേക്ക് ഇറങ്ങുന്നത് കണ്ടത്. സംശയം തോന്നിയ അവര്‍ വിവരം പൊലീസിനെ അറിയിച്ചു. എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ യുവതിയുടെ മൃതദേഹം വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു. അപകടമരണമാണെന്നായിരുന്നു ഗൗരവ് പൊലീസിനോട് പറഞ്ഞത്. തെളിവുകള്‍ പൊലീസ് നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാടുകളും മറ്റുമുറിവുകളും പൊലീസ് കണ്ടെത്തി. 

കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി ഇയാളുടെ ഫോണ്‍കോള്‍ ഉള്‍പ്പടെ വിശദമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ദീക്ഷയുടെ കുടുംബം ഗോവയില്‍ എത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

എല്ലാ കുടുംബങ്ങള്‍ക്കും 5 സെന്റ് വീതം, റോഡ്, 1000 ചതുരശ്ര അടി വീട് ; മലയിടംതുരുത്തില്‍ കരാര്‍

'പുരുഷന്‍മാര്‍ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികള്‍, ബലേ ഭേഷ്'; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അഖില്‍ മാരാര്‍

ലോകകപ്പ് ത്രില്ലർ! ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

SCROLL FOR NEXT