പ്രതീകാത്മക ചിത്രം 
India

ഭാര്യ മറ്റൊരാള്‍ക്കൊപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല; വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

ഭാര്യ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോടെ അവിഹിതമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഭാര്യ ഭര്‍ത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോടെ അവിഹിതമായി കാണാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ വികേക് റൂസിയ, അമര്‍ നാഥ് എന്നിവര്‍ വിധിച്ചു.

ഭര്‍ത്താവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിയ കുടുംബ കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭര്‍ത്താവല്ലാത്ത പുരുഷനൊപ്പം ചുറ്റിനടന്നു എന്നതുകൊണ്ടു മാത്രം അവിഹിതമായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ടെന്ന, വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ അവിഹിത ബന്ധം സ്ഥാപിക്കാനാവൂ. അതുകൊണ്ടുതന്നെ അവിഹിതത്തിനു തെളിവില്ലെന്ന കുടുംബ കോടതി വിധി ശരിയായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി.

ഭാര്യ മറ്റൊരാള്‍ക്കൊപ്പം താമസിക്കുകയാണെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭാര്യ തന്റെ അമ്മയെ മര്‍ദിച്ചതായും അതില്‍ കേസുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭാര്യ മറ്റൊരാളുടെ വീട്ടിലേക്കു കയറിപ്പോവുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് അവിഹിതത്തിനു തെളിവായി ഭര്‍ത്താവ് പറഞ്ഞത്. പല സ്ഥലങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടിട്ടുണ്ടെന്ന്, ഭര്‍ത്താവ് ഹാജരാക്കിയ സാക്ഷികളും കോടതിയെ അറിയിച്ചു. വിവാഹ മോചനം അനുവദിക്കണമെന്നും, ഭാര്യയുടെ അവിഹിതമാണ് കാരണം എന്നതിനാല്‍ ജീവനാംശം നല്‍കാനാവില്ലെന്നും ഭര്‍ത്താവ് വാദിച്ചു.

രണ്ടാം വിവാഹം കഴിക്കുന്നതിനായി തന്നെ ഒഴിവാക്കാനാണ് ഭര്‍ത്താവിന്റെ ശ്രമം എന്നായിരുന്നു ഭാര്യയുടെ വാദം. അതിനായി ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോയി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT