കാറിന്റെ പുറത്തുകയറി നില്‍ക്കുന്ന കാട്ടാനയുടെ ദൃശ്യം 
India

'ജാങ്കോ... അറിഞ്ഞോ... മുന്നില്‍ പെട്ടു'; കാറിന് നേരെ ആന ചെയ്തുകൂട്ടിയത് - വീഡിയോ 

സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നത്തിനോട് ചേര്‍ന്നുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. പലപ്പോഴും മൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് അവ ആക്രമിക്കാന്‍ കാരണമെന്നാണ് മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ കാറിനെ ആക്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സാമ്രാട്ട് ഗൗഡ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ആനയുടെ മുന്നില്‍ അകപ്പെട്ട കാറിനെയാണ് കാട്ടാന ആക്രമിച്ചത്. ആദ്യം ടയറില്‍ കാല്‍ ചവിട്ടി നിന്ന് ആന 'സര്‍ക്കസ്' കളിച്ചു.തുടര്‍ന്ന് കാറിന്റെ മുകളില്‍ കയറി ഇരുന്നു. 

എന്നിട്ടും അരിശം മാറാതെ ആന കാറിന്റെ മുകളില്‍ കയറി നിന്നു. അതിനിടെ കാറിന്റെ മുന്‍ഭാഗം ആന പൊളിച്ചുമാറ്റി. ഈസമയത്ത് കാറിന്റെ അകത്ത് യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ കാറിന് വെളിയില്‍ ഇറങ്ങാന്‍ ശ്രമിക്കാതെ, രക്ഷപ്പെടാനുള്ള ഒരവസരത്തിനായി കാത്തുനിന്നു.കാറിന് നേരെയുള്ള ആക്രമണം നിര്‍ത്തി ആന അല്‍പ്പം മാറി നില്‍ക്കുന്ന സമയത്ത് വാഹനം പിന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി