കാട്ടാനയുടെ മുഖത്തേയ്ക്ക്് ഹെഡ് ലൈറ്റ് അടിക്കുന്ന ക്രൂര ദൃശ്യം 
India

കാട്ടാനയെ വിടാതെ പിന്തുടര്‍ന്ന് ഹെഡ് ലൈറ്റ് അടിച്ച് ക്രൂരത; ഭയന്ന് മരത്തിന്റെ പിന്നില്‍ ഒളിച്ചു- വീഡിയോ 

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കാട്ടില്‍ വന്യമൃഗങ്ങളെ ശല്യം ചെയ്യരുത് എന്നാണ് വ്യവസ്ഥ. അവയുടെ സൈ്വര്യവിഹാരത്തിന് തടസം നില്‍ക്കുന്ന തരത്തിലുള്ള ഒരു പെരുമാറ്റവും അരുത് എന്നാണ് വനപാലകര്‍ എപ്പോഴും നല്‍കുന്ന മുന്നറിയിപ്പ്. ഇതില്‍ നിന്ന് വ്യത്യസ്തമായി മൃഗങ്ങളോട് കാണിക്കുന്ന മോശം പെരുമാറ്റത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കാടിനോട് ചേര്‍ന്നുള്ള റോഡില്‍ കാട്ടാനയെ ലൈറ്റടിച്ച് ഭയപ്പെടുത്തുന്ന വീഡിയോയാണ് ഉള്ളടക്കം. ലൈറ്റ് കണ്ണില്‍ അടിച്ചതിനെ തുടര്‍ന്ന് കാട്ടാന ഭയന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് വീഡിയോയയില്‍ വ്യക്തമാണ്. 

കാട്ടാന പിന്തിരിഞോടി മരത്തിന്റെ മറവില്‍ ഒളിയ്ക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ അവസാനം. എന്നിട്ടും വാഹനത്തില്‍ ആനയെ വിടാതെ പിന്തുടരുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഭയന്ന് വിറച്ച് നില്‍ക്കുന്ന ആനയുടെ രൂപം ആരെയും വേദനിപ്പിക്കുന്നതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ