West Bengal Governor CV Ananda Bose 
India

'സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കും'; ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി;സുരക്ഷ വര്‍ധിപ്പിച്ചു

ഇന്നലെ രാത്രി വൈകിയാണ് ലോക്ഭവനില്‍ ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി. സ്‌ഫോടനത്തിലൂടെ ഇല്ലാതാക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതെന്ന് ലോക്ഭവന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് ലോക്ഭവനില്‍ ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ലോക്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

ഭീഷണി സന്ദേശം വന്നതിന് പിന്നാലെ കൊല്‍ക്കത്ത പൊലീസും സിആര്‍പിഎഫും ഗവര്‍ണറുടെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള സേനകളുടെ അര്‍ദ്ധരാത്രി യോഗം ചേര്‍ന്നതായി ഗവര്‍ണറുടെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു. നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളയാളാണ് ഗവര്‍ണര്‍.

'Will blast him': West Bengal governor CV Ananda Bose gets death threat; heavy security deployed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സര്‍വേയില്‍ അപാകതയെന്ത്? പഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്?; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; സര്‍ക്കാരിന് ആശ്വാസം

'സെപ്റ്റിക് ടാങ്കില്‍ ഇടേണ്ട സിനിമ'; കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് കഴിക്കും, 'ഡല്‍ഹിയില്‍ മമ്മി, കേരളത്തില്‍ യമ്മി': ജോണ്‍ ബ്രിട്ടാസ്

എഐ ഉച്ചകോടിയിലെ പ്രതിഷേധം: യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാണോ?, തുക നേരിട്ട് അക്കൗണ്ടിലേക്ക്, പക്ഷേ..., വിശദാംശങ്ങള്‍

അപ്‌ഡേറ്റ് ചെയ്ത ബാറ്ററി പായ്ക്ക്; സിയറ ഇവി ലോഞ്ച് ഏപ്രില്‍- ജൂണ്‍ പാദത്തില്‍, സ്ഥിരീകരിച്ച് ടാറ്റ മോട്ടോഴ്‌സ്

SCROLL FOR NEXT