തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറുന്നതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു ഫയല്‍
India

'വേഗം സുഖം പ്രാപിക്കട്ടെ'; ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഖുശ്ബു പിന്‍മാറി

ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്‍മാറ്റം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പിന്‍മാറുന്നതായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്‍മാറ്റം. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് കത്തയച്ചു.

ചില സമയങ്ങളില്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കുകയും ഒരാളുടെ ആരോഗ്യകാര്യത്തില്‍ കുടുതല്‍ ശ്രദ്ധ കേന്ദ്രകരിക്കുകയും വേണ്ടിവരും. ഇന്ന് താന്‍ ആത്തരമൊരു അവസരത്തിലാണെന്ന് ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുന്നുവെന്നും ഖുശ്ബു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോദി ജി നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുന്നുവെന്ന് ഖുശ്ബു പറഞ്ഞു. ഇന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. മുതുകെല്ലിന്റെ അടിഭാഗത്തുണ്ടായ പരിക്കിന് അടിയന്തിര ചികിത്സ അത്യാവശ്യമാണ്. ഉടന്‍ തന്നെ രോഗമുക്തി നേടാന്‍ നിങ്ങളുടെ പ്രാര്‍ഥനവേണമെന്നും തിരിച്ചെത്തുന്നതോടെ സജീവമായി രംഗത്തുണ്ടാകുമെന്നും എക്‌സില്‍ കുറിച്ചു. നഡ്ഡയ്ക്ക് അയച്ച കത്തിന്റെ കോപ്പിയും ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT